Follow Us On

15

July

2025

Tuesday

ആംഗ്യഭാഷയില്‍ ദിവ്യബലിയര്‍പ്പിച്ച് ഫാ. ജോസഫ് തേര്‍മഠം

ആംഗ്യഭാഷയില്‍ ദിവ്യബലിയര്‍പ്പിച്ച് ഫാ. ജോസഫ് തേര്‍മഠം
തൃശൂര്‍:  ഭാരതസഭയ്ക്ക് അഭിമാനമായി കേള്‍വി-സംസാര പരിമിതിയുള്ള ഇന്ത്യയിലെ ആദ്യ വൈദികനായി ഫാ. ജോസഫ് തേര്‍മഠം. തൃശൂര്‍ വ്യാകുലമാതാവിന്‍ ബസിലിക്കയില്‍ തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ കൈവയ്പു ശുശ്രൂഷയിലൂടെയാണ് തിരുപ്പട്ടം സ്വീകരിച്ചത്. തുടര്‍ന്ന് ഫാ. ജോസഫ് തേര്‍മഠം ആംഗ്യഭാഷയില്‍ ദിവ്യബലിയര്‍പ്പിച്ചു.
ഫ്രാന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രിഗേഷന്‍ ഓഫ് ഹോളിക്രോസ് സന്യാസസമൂഹാംഗമാണ് ഫാ. ജോസഫ് തേര്‍മഠം. തിരുപ്പട്ട ശുശ്രൂഷകളില്‍ ഹോളിക്രോസ് സഭയുടെ വികാരി ജനറല്‍ മോണ്‍. ഇമ്മാനുവല്‍ കല്ലറയ്ക്കല്‍ ആര്‍ച്ചുഡീക്കനായി. ജോസഫ് തേര്‍മഠത്തിന്റെ പിതൃസഹോദരന്‍ ഫാ. ജോര്‍ജ് തേര്‍മഠം മുഖ്യസഹകാര്‍മികനായി. ഹോളിക്രോസ് സഭ സൗത്ത് ഇന്ത്യന്‍ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. റോക് ഡിക്കോസ്റ്റ, ഫാ. ജോയ് വെള്ളാട്ടുകാരന്‍, ഫാ. ബിജു മൂലക്കര, ഫാ. ജോര്‍ജ് കളരിമുറിയില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
ബസിലിക്ക ഇടവകയിലെ തലക്കോട്ടുകര തേര്‍മഠം ടി.എല്‍. തോമസിന്റെയും റോസിയുടെയും ഇളയമകനായ ഫാ. ജോസഫ് തേര്‍മഠത്തിന് ജന്മനാ കേള്‍വിശക്തിയും സംസാരശേഷിയും ഉണ്ടായിരുന്നില്ല.
ഹോളിക്രോസ് സന്യാസസഭയുടെ ബധിര-മൂകര്‍ക്കായുള്ള പ്രത്യേക മിനിസ്ട്രിക്ക് നേതൃത്വം നല്‍കുന്ന ഫാ. ബിജു മൂലക്കര കോട്ടയം അയ്മനത്തു സ്ഥാപിച്ച ‘നവധ്വനി’യിലാണ് ഫാ. തേര്‍മഠം ഒടുവില്‍ പരിശീലനം നേടിയത്. ഹോളിക്രോസ് സഭയുടെ ബധിര-മൂകര്‍ക്കായുള്ള മിനിസ്ട്രിയില്‍ പ്രവര്‍ത്തിക്കാനാണ് ഫാ. ജോസഫ് തേര്‍മഠത്തിന്റെ തീരുമാനം.
ആഗോള കത്തോലിക്കാ സഭയില്‍ 25-ലധികം ബധിരവൈദികര്‍ ഉണ്ടെങ്കിലും ഇന്ത്യയില്‍ ആദ്യമായാണ് ബധിരസമൂഹത്തില്‍നിന്നും ഒരാള്‍ വൈദികനാകുന്നത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?