Follow Us On

23

June

2024

Sunday

10ന് ശേഷം +2 അല്ലാതെയും സാധ്യതകള്‍

10ന് ശേഷം +2 അല്ലാതെയും സാധ്യതകള്‍

ഡെയ്‌സണ്‍ പാണേങ്ങാടന്‍
(ലേഖകന്‍ തൃശൂര്‍ സെന്റ് തോമസ് കോളജിലെ അസി. പ്രഫസറാണ്)

പത്താം ക്ലാസ്സിനു ശേഷമുള്ള തുടര്‍പഠനത്തിന്റെ സാധ്യതകളില്‍ പ്ലസ് ടു വിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്, വിഎച്ച്എസ്ഇ (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി) യും ടിഎച്ച്എസ്ഇ(ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി)യും. വിഎച്ച്എസ്ഇയിലും ടിഎച്ച്എസ്ഇയിലും സയന്‍സ് ഗ്രൂപ്പുകള്‍ പഠിച്ചവര്‍ക്ക് രണ്ടാം വര്‍ഷ പോളിടെക്‌നിക് കോഴ്‌സുകളിലേക്ക് ലാറ്ററല്‍ എന്‍ട്രി വഴി, പ്രവേശനമെടുക്കാവുന്നതാണ്. പത്താം തരത്തിനു ശേഷം വളരെ പെട്ടന്ന് തന്നെ ജോലി മേഖലയിലേക്കു പ്രവേശിക്കണമെന്നാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ പോളിടെക്‌നിക്കുകളുടെയും ഐ.ടി.ഐ കളുടെയും വാതിലുകളുമുണ്ട്. രണ്ടു വര്‍ഷത്തെ ഐ.ടി.ഐ പൂര്‍ത്തീകരിച്ചവര്‍ക്കും സമാന മേഖലയിലെ പോളിടെക്‌നിക് കോഴ്‌സുകളിലേക്ക് ലാറ്ററല്‍ എന്‍ട്രി വഴി, രണ്ടാം വര്‍ഷ പ്രവേശനമെടുക്കാവുന്നതാണ്.

വിവിധ സ്‌പെഷ്യലൈസേഷനുകളുമായി വിഎച്ച്എസ്ഇ
ഒരര്‍ത്ഥത്തില്‍ പ്ലസ്ടുവിനു തത്തുല്യം തന്നെയാണ് വിഎച്ച്എസ്ഇയും. പ്ലസ് ടു കോമ്പിനേഷനുകള്‍ പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികള്‍ക്കെന്ന പോലെ തന്നെയുള്ള തുടര്‍പഠന സാധ്യതകളൊക്കെ വിഎച്ച്എസ്ഇകാര്‍ക്കും അവകാശപ്പെട്ടതുമാണ്. പഠിക്കുന്ന സയന്‍സ്, ഹുമാനിറ്റീസ്, കൊമേഴ്‌സ് വിഷയങ്ങള്‍ക്കൊപ്പം ഏതെങ്കിലുമൊരു പ്രത്യേക വിഷയത്തില്‍ സ്‌പെഷ്യലൈസേഷന്‍ പൂര്‍ത്തീകരിക്കതക്ക രീതിയിലാണ് വി.എച്ച്.എസ്.ഇ.യിലെ ക്രമീകരണം. ലൈവ് സ്‌റ്റോക്ക്, ഹോമിയോ ഫാര്‍മസിസ്റ്റ്, തുടങ്ങി പല സര്‍ക്കാര്‍ ജോലികളിലേക്കും അടിസ്ഥാന യോഗ്യതപോലും നിശ്ചയിച്ചിരിക്കുന്നത്, വി.എച്ച്.എസ്.ഇ.യിലെ സ്‌പെഷ്യലൈസേഷനുകള്‍ക്കനുസരിച്ചാണ്.

നിലവിലുള്ള വി.എച്ച്.എസ്.ഇ
കോഴ്‌സുകള്‍ താഴെപ്പറയുന്നവയാണ്

1. അഗ്രോ മെഷിനറി & പവര്‍ എഞ്ചിനീയറിംഗ്. 2. സിവില്‍ കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി. 3. കമ്പ്യൂട്ടര്‍ സയന്‍സ് & ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി. 4. ഓട്ടോമൊബൈല്‍ ടെക്‌നോളജി. 5. ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് ടെക്‌നോളജി.6. ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി.7. ഗ്രാഫിക് ഡിസൈന്‍ & പ്രിന്റിംഗ് ടെക്‌നോളജി. 8. റഫ്രിജറേഷന്‍ & എയര്‍ കണ്ടീഷനിംഗ്. 9. പോളിമര്‍ ടെക്‌നോളജി.
10. ടെക്‌സ്‌റ്റൈല്‍ ടെക്‌നോളജി.11.അഗ്രി ക്രോപ് ഹെല്‍ത്ത് മാനേജ്‌മെന്റ്. 12. അഗ്രികള്‍ച്ചര്‍ സയന്‍സ് & പ്രൊസസ്സിംഗ് ടെക്‌നോളജി.13.അഗ്രി ബിസിനസ് & ഫാം സര്‍വ്വീസ്. 14. മെഡിക്കല്‍ ലബോറട്ടറി & ടെക്‌നോളജി. 15. ഇ.സി.ജി & ഓഡിയോമെട്രിക് ടെക്‌നോളജി.16. ബേസിക് നഴ്‌സിംഗ് & പാലിയേറ്റീവ് കെയര്‍. 17. ഡെന്റല്‍ ടെക്‌നോളജി. 18. ബയോ മെഡിക്കല്‍ എക്യുപ്‌മെന്റ് ടെക്‌നോളജി. 19. ഫിസിയോ തെറാപ്പി. 20. ഫിസിക്കല്‍ എജുക്കേഷന്‍. 21. ലൈവ് സ്‌റ്റോക്ക് മാനേജ്‌മെന്റ്. 22. ഡയറി ടെക്‌നോളജി. 23. മറൈന്‍ ഫിഷറീസ് & സീ ഫുഡ് പ്രോസസിംഗ്. 24. അക്വാകള്‍ച്ചര്‍.25.മറൈന്‍ ടെക്‌നോളജി.26.കോസ്‌മെറ്റോളജി & ബ്യൂട്ടി തെറാപ്പി. 27. ഫാഷന്‍ & അപ്പാരല്‍ ഡിസൈനിങ്ങ്. 28. ക്രഷ് & പ്രിസ്‌കൂള്‍ മാനേജ്‌മെന്റ്. 29. ട്രാവല്‍ & ടൂറിസം. 30. എക്കൗണ്ടിംഗ് & ടാക്‌സേഷന്‍. 31. കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ്. 32. ബാങ്കിംഗ് & ഇന്‍ഷൂറന്‍സ് സര്‍വ്വീസസ്. 33. മാര്‍ക്കറ്റിങ്ങ് & ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്. 34. കമ്പ്യൂട്ടറൈസ്ഡ് ഓഫീസ് മാനേജ്‌മെന്റ്. 35. ഫുഡ് & റെസ്‌റ്റോറന്റ് മാനേജ്‌മെന്റ്.
അപേക്ഷകള്‍ നിര്‍ദ്ദിഷ്ട വെബ്‌സൈറ്റുകളില്‍ ഓണ്‍ലൈന്‍ ആയാണ് സമര്‍പ്പിക്കേണ്ടത്. ഒരു ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലേക്കും ഒരൊറ്റ അപേക്ഷ നല്‍കുന്ന ഏകജാലക പ്രവേശന രീതിയാണ് പിന്തുടരുന്നത്. ഇഷ്ടമുള്ള കോഴ്‌സുകള്‍ (വിഎച്ച്എസ്ഇ) കണ്ടെത്തി, എത്ര സ്‌കൂളിലേക്കു വേണമെങ്കിലും അപേക്ഷിക്കാവുന്നതാണ്.
വെബ് സൈറ്റ്: www.vhse.kerala.gov.in

സാങ്കേതിക മേഖലയില്‍ താല്‍പര്യമുള്ളവര്‍ക്കായി
ഐഎച്ച്ആര്‍ഡി ടെക്‌നിക്കല്‍ സ്‌കൂള്‍

പ്ലസ് ടു, വിഎച്ച്എസ്ഇ, പോലെ തന്നെ ഡിമാന്റുള്ളതാണ്, ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററികളും. ഐഎച്ച്ആര്‍ഡിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഈ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ രണ്ടു ഗ്രൂപ്പുകളിലേക്കാണ് പ്രവേശനം. സര്‍ക്കാര്‍ മേഖലയില്‍ മാത്രമുള്ള ടിഎച്ച്എസ്ഇകളില്‍ ഈ അധ്യയന വര്‍ഷത്തെ പതിനൊന്നാം ക്ലാസ് പ്രവേശനത്തിന് പത്താം ക്ലാസ് പരീക്ഷാ ഫലം വന്ന്, അധികം വൈകാതെ അപേക്ഷ ക്ഷണിക്കും. ഏകജാലക രീതിയിലല്ല; പ്രവേശനം. വെബ്‌സൈറ്റ് മുഖേന അപേക്ഷ പൂരിപ്പിച്ച് താല്‍പര്യമുള്ള സ്‌കൂളുകളില്‍ നേരിട്ട് സമര്‍പ്പിക്കേണ്ടതാണ്.

പ്രധാനമായും രണ്ടു
ഗ്രൂപ്പുകളിലേക്കാണ് പ്രവേശനം.

A. Physical Science Group
ഇംഗ്ലീഷ്, കംപ്യൂട്ടര്‍ സയന്‍സ് & ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇലക്ട്രോണിക് സിസ്റ്റം.

B. Integrated Science Group
ഇംഗ്ലീഷ്, കംപ്യൂട്ടര്‍ സയന്‍സ് & ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി.

കേരളത്തിലെ വിവിധ ജില്ലകളിലായുള്ള
15 ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി
സ്‌കൂളുകളുടെ വിവരങ്ങള്‍ ചുവടെ
ചേര്‍ത്തിരിക്കുന്നു.

1. Model Technical Higher Secondary School, Kaloor, Kochi þ 682017, Ph.04842347132, mail:thsskaloor@ihrd.ac.in

2. Technical Higher Secondary School, Puthuppally, Kottayam, Pin – 686011, Ph:04812351485, email:thssputhuppally@ihrd.ac.in

3. Technical Higher Secondary School, Vazhakkad, Malappuram District, Pin 673 640, Ph.04832725215, e.mail:thssvazhakkad@ihrd.ac.in

4. Technical Higher Secondary School, Peerumedu, Idukki, Pin – 685531, Ph.04869233982, 04869232899 email: thsspeermade@ ihrd.ac.in

5. Technical Higher Secondary School, Vattamkulam, Nellisserry, Sukapuram P.O, Via Edappal, Malappuram District, Pin 679 576, PH:04942681498, email: thssvattamkulam@ihrd.ac.in

6. Technical Higher Secondary School, Muttom P.O., Thodupuzha – 685587, Ph.04862255755, email: thssthodupuzha@ihrd.ac.in

7. Technical Higher Secondary School, Mallappally, Mallappally East P.O, Pathanamthitta Dist, Pin 689 584, Ph.04692680574, email:thssmallappally@ ihrd.ac.in

8. Model Technical Higher Secondary School, Kaprassery, Nedumbassery.P.O, Chengamanadu, Pin 683 585,
Ph.04842604116, email: thsskaprassery@ihrd.ac.in

9. Technical Higher Secondary School, Perinthalmanna, Angadippuram, Malappuram District, Pin: 679321,
Phone : 04933225086, email : thssperinthalmanna@ihrd.ac.in

10. Technical Higher Secondary School, Thiruthiyad, Calicut. Pin: 673 004, Phone: 0495 – 2721070, Email: thssthiruthiyad@ihrd.ac.in

11. Technical Higher Secondary School, (Near Govt. HSS), KIP Campus, Adoor, Pathanamthitta – 691 523, Phone: 04734224078, Email: thssadoor@ihrd.ac.in

12 Technical Higher Secondary School, High Road Aluva – Ernakulam,
Pin: 683101, Phone: 04842623573, Email: thssaluva@ihrd.ac.in

13. Technical Higher Secondary School, Cherthala, Pallippuram P.OAlappuzha Dt, Pin: 688 541, Phone: 0478 – 2552828, Email: thsscherthala@ihrd.ac.in

14. Technical Higher Secondary School, Varadium (Govt. U.P. School Campus), Avanur P.O.,Trissur – 680 547,Phone:04872214773,Email: thssvaradium@ihrd.ac.in

15. Technical Higher Secondary School, Muttada, Muttada P.O,
Pin: 695 025, Phone: 0471 – 2543888, Email: thssmuttada@ihrd.ac.in

വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും:
http://www.ihrd.ac.in/

 

സാങ്കേതിക മികവിന് പോളിടെക്‌നിക്കുകള്‍
പത്താം ക്ലാസ്സു കഴിഞ്ഞവര്‍ക്കു മുന്‍പിലെ മറ്റൊരു പ്രധാനപ്പെട്ട സാധ്യതയാണ്, എഞ്ചിനീയറിംഗ് ഡിപ്ലോമകള്‍. ടെക്‌നിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ജോലി മേഖലയില്‍ വ്യാപരിക്കാനുള്ള സാധ്യതകള്‍ കൂടി എഞ്ചിനീയറിംഗ് ഡിപ്ലോമയ്ക്കുണ്ട്. മൂന്നു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സ് പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സ്വദേശത്തും വിദേശത്തും വലിയ അവസരങ്ങളുമുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടേയും നിരവധി ടെക്‌നിക്കല്‍ പോസ്റ്റുകളിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത, ഡിപ്ലോമയായതുകൊണ്ടുതന്നെ വലിയ ഡിമാന്റാണ് പോളിടെക്‌നിക് കോളേജുകളില്‍ പ്രവേശനത്തിനുള്ളത്. ഡിപ്ലോമയ്ക്കു ശേഷം, ലാറ്ററല്‍ എന്‍ട്രി വഴി ബി.ടെക് നു രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശനം നേടാമെന്ന പ്രത്യേകത കൂടിയുണ്ട്.

വിവിധ ഡിപ്ലോമ കോഴ്‌സുകള്‍:
1) സിവില്‍ എഞ്ചിനീയറിംഗ്. (2) മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്. (3) ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്. (4) ഇലക്ട്രോണിക്‌സ് & കമ്മ്യുണിക്കേഷന്‍ എഞ്ചിനീയറിംഗ്. (5) കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്. (6) കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ & ബിസിനസ് മാനേജ്‌മെന്റ്. (7) ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്. (8) ടെക്‌സ്‌റ്റൈല്‍ ടെക്‌നോളജി. (9) കൊമേഴ്‌സ്യല്‍ പ്രാക്ടീസ്. (10) കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്. (11) മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്. (12)ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ്. (13) കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിംഗ്. (14) ആര്‍ക്കിടെക്ച്ചര്‍. (15) പോളിമര്‍ ടെക്‌നോളജി. (16) ബയോ മെഡിക്കല്‍. (17) കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍. (18) ബിസിനസ് മാനേജ്‌മെന്റ്. (19) ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി. (20) കെമിക്കല്‍ എഞ്ചിനീയറിംഗ്. (21) സിവില്‍ എഞ്ചിനീയറിംഗ്. (22) ടെക്‌സ്‌റ്റൈല്‍ ടെക്‌നോളജി. (23) ടൂള്‍ & ഡൈ. (24) പ്രിന്റിംഗ് ടെക്‌നോളജി. (25) വുഡ് & പേപ്പര്‍ ടെക്‌നോളജി.

അപേക്ഷാ രീതി:
സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ എയ്ഡഡ് അണ്‍ എയ്ഡഡ് പോളിടെക്‌നിക് കോളേജുകളിലെ വിവിധ ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ഏകജാലക രീതിയിലാണ്. ഒരു ജില്ലയിലെ എല്ലാ പോളിടെക്‌നിക്കുകളിലേക്കും ഒരൊറ്റ അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകും. പ്ലസ്ടുവും ഐടി ഐയും പൂര്‍ത്തിയാക്കിയവര്‍ക്ക്, രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശനം ലഭിക്കും. സ്വാശ്രയ പോളിടെക്‌നിക്കുകളിലെ ഫീസ് നിരക്ക്, സര്‍ക്കാര്‍ പോളിടെക്‌നിക്കുകളിലെ ഫീസ് ഘടനയുമായി താരതമ്യം ചെയ്യുമ്പോള്‍ സാമാന്യം ഉയര്‍ന്നതാണ്. ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട വെബ് സൈറ്റ്: www.polyadmission.org

ഇന്‍ഡസ്ട്രിയല്‍ ട്രയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടുകള്‍:
ശരാശരി നിലവാരമുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഒരു കൈത്തൊഴില്‍ പഠിച്ച് എത്രയും പെട്ടന്ന്, സര്‍ട്ടിഫിക്കറ്റോടെ ജോലി മേഖലയില്‍ വ്യാപരിക്കാനാഗ്രഹിക്കുന്നവര്‍ക്കും മുന്‍പിലുള്ള വലിയ സാധ്യതയാണ് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിംഗ് ലഭ്യമാകുന്ന ഐടിഐകള്‍. സര്‍ക്കാര്‍ മേഖലയിലും സ്വാശ്രയ മേഖലയിലുമാണ് ഭൂരിഭാഗം ഐടിഐകളും പ്രവര്‍ത്തിക്കുന്നത്. ഒരു വര്‍ഷവും രണ്ടു വര്‍ഷവുമുള്ള ഡിപ്ലോമ കോഴ്‌സുകളാണ്, ഇവയിലെ മുഖ്യ ആകര്‍ഷണം. രണ്ടു വര്‍ഷത്തെ ഐടിഐ ഡിപ്ലോമ പൂര്‍ത്തീകരിച്ചവര്‍ക്ക്, രണ്ടാം വര്‍ഷ പോളിടെക്‌നിക് കോളേജുകളിലേക്ക്, ലാറ്ററല്‍ എന്‍ട്രി വഴി പ്രവേശനം തേടാവുന്നതാണ്.

വിവിധ ഡിപ്ലോമ കോഴ്‌സുകള്‍:

1) Tendr Operator (CP)
2) Architectural Assistant.
3) Baker & Confectioner.
4) Catering & Hospitality Assistant.
5) C.O.P.A.
6) Carpenter
7) Craftsman Food Production(General)
8) D/Civil.
9) Digital Photographer.
10) Dress Making.
11) Dtpo.
12) Electronic Mechanic.
13) Electrician.
14) Fashion Technology.
15) Fitter.
16) Front Office Assistant.
17) Hair & Skin Care.
18) Hospital House Keeping.
19) Information & Communication Technology.
20) System Maintenance.
21) Instrument Mechanic(CP).
22) I T & E S M.
23) Inerior Decoration & Designing.
24) Laboritory Assistant(CP).
25) Lift Mechanic.
26) Maintanance Mechanic(CP).
27) Mechanic Agriculture Machinery.
28) Mechanic Auto Electrical Electronics.
29) Mechanic Diesel.
30) Mechanic Lens/Prism Grinding.
31) Mechanic Medical Electronics.
32) Mechanic Mechatronics.
33) Mechanic Motor Vehicle.
34) Mechanic Refrigeration & Air Conditioning.
35) Plumber.
36) Steward.
37) Surveyor.
38) Surface Ornamentation Trchniques.
39) Welder.
40) Welder (Gas & Electric).
സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ഐടി ഐകളിലെ ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ഏകജാലക രീതിയിലാണ്. ഒരു ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഐടിഐകളിലേക്കും ഒരൊറ്റ അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകും. എന്നാല്‍ െ്രെപവറ്റ് ഐടിഐകളില്‍, അതാതു സ്ഥാപനം നേരിട്ടാണ് പ്രവേശന നടപടിക്രമങ്ങള്‍ നിയന്ത്രിക്കുന്നത്. പ്രൈവറ്റ് ഐടിഐകളില്‍ പ്രവേശനമുറപ്പിക്കുന്നതിനു മുന്‍പ്, നിര്‍ദിഷ്ട കോഴ്‌സിന് എന്‍സിസിടിയുടെ അംഗീകാരമുണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്. സ്വാശ്രയ ഐടിഐകളിലെ ഫീസ് നിരക്ക്, സര്‍ക്കാര്‍ ഐടിഐകളേക്കാള്‍ താരതമ്യേനെ ഉയര്‍ന്നതാണ്. വിവിധ ജില്ലകളിലെ സര്‍ക്കാര്‍ സ്വാശ്രയ ഐടിഐകളുടെയും അവിടുത്തെ കോഴ്‌സുകളുടേയും ലിസ്റ്റ് വെബ് സൈറ്റിലുണ്ട്.
ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനും മറ്റു കൂടുതല്‍ വിവരങ്ങള്‍ക്കും വെബ് സൈറ്റ് സന്ദര്‍ശിക്കുക: www.det.kerala.gov.in

അടുത്ത ലക്കം:
പത്താം ക്ലാസുകാര്‍ക്കുള്ള
മറ്റു സാധ്യതകള്‍

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?