ഇംഫാല്‍: കലാപം തുടരുന്ന മണിപ്പൂരില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പുലര്‍ത്തുന്ന മൗനത്തിലും നിസംഗതയിലും ആശങ്ക ഉണ്ടെന്ന് കാത്തലിക് ബിഷപ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. രണ്ടു ദിവസത്തെ മണിപ്പൂര്‍ സന്ദര്‍ശനത്തിനുശേഷം നല്‍കിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മാര്‍ താഴത്തിന്റെ നേതൃത്വത്തിലുള്ള സംഘം കലാപബാധിത പ്രദേശങ്ങളായ കാക് ചിംഗ്, സുസു എരിയ, പുഖാവോ, കാഞ്ചിപ്പൂര്‍, സുഗൈ പ്രൗ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
ഇംഫാല്‍ ആര്‍ച്ചുബിഷപ് ഡൊമിനി ലുമോനുമായി ചര്‍ച്ച നടത്തിയ സംഘം തകര്‍ ക്കപ്പെട്ട പള്ളികള്‍, ആരാധനാലയങ്ങള്‍, വീടുകള്‍, സ്‌കൂളുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച സംഘം അവശ്യസാധനങ്ങള്‍ വിതരണം ചെയ്തു. സിബിസിഐ ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജര്‍വിസ് ഡിസൂസ, കാരിത്താസ് ഇന്ത്യ എക്്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ.പോള്‍ മൂഞ്ഞേലി എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *