കോഴിക്കോട്: മണിപ്പൂരിലെ അതിക്രമങ്ങള്‍ക്കെതിരെ കെസിവൈഎം-എസ്എംവൈഎം താമരശേരി രൂപതയും കെസിവൈഎം കോഴിക്കോട് രൂപതയും സംയുക്തമായി വെള്ളിമാടുകുന്നില്‍ പ്രതിഷേധ റാലി നടത്തി. കെസിവൈഎം സംസ്ഥാന സമിതിയുടെ ആഹ്വാനപ്രകാരമായിരുന്നു റാലി സംഘടിപ്പിച്ചത്. പാറോപ്പടി മേഖലയുടെ ആതിഥേയത്വത്തില്‍ വെള്ളിമാടുകുന്ന് പിഎംഒസിയില്‍നിന്നും ആരംഭിച്ച റാലി കോഴിക്കോട് രൂപതാ പ്രൊക്യുറേറ്റര്‍ ഫാ. പോള്‍ പേഴ്‌സി ഉദ്ഘാടനം ചെയ്തു.
മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രിയുടെ നിശബ്ദത ഭയാനകമാണെന്ന് അദ്ദേഹം പറഞ്ഞു. കെസിവൈഎം താമരശേരി രൂപതാ പ്രസിഡന്റ് അഭിലാഷ് കുടിപ്പാറ അധ്യക്ഷത വഹിച്ചു. താമരശേരി രൂപതാ ഡയറക്ടര്‍ ഫാ. ജോര്‍ജ് വെള്ളക്കാക്കുടിയില്‍, കോഴിക്കോട് രൂപതാ കെസിവൈഎം ഡയറക്ടര്‍ ഫാ. സനല്‍ ലോറന്‍സ്, ഫാ. സൈമണ്‍ പീറ്റര്‍, ഫാ. ഡെന്നി, ഫാ. ആല്‍ബിന്‍ സ്രാമ്പിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *