കണ്ണൂര്‍: വയോധികരെ ആദരിക്കുന്നത് കുടുംബ ങ്ങളുടെ സംസ്‌കാരമാകണമെന്ന് കണ്ണൂര്‍ രൂപതാധ്യക്ഷന്‍ ഡോ. അലക്‌സ് വടക്കുംതല. കണ്ണൂര്‍ രൂപതയുടെ രജത ജൂബിലി വര്‍ഷത്തില്‍ രൂപത യിലെ 60 വയസിലുള്ള മാതാപിതാക്കളെ ആദ രിക്കുന്ന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യമുള്ള കാലത്ത് കഠിനാധ്വാനം ചെയ്ത് കുടുംബത്തെയും സമുഹത്തെയും പടുത്തുയര്‍ത്താന്‍ ശ്രമിച്ചവര്‍ വാര്‍ധക്യ ത്തിലെത്തുമ്പോള്‍ അവരെ ശുശ്രുഷിക്കേണ്ട കടമ പിന്‍തലമുറയ്ക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മോണ്‍.ഡോ. ക്ലാരന്‍സ് പാലിയത്ത് അധ്യക്ഷത വഹിച്ചു. ഫാ. ജോര്‍ജ് പൈനാടത്ത്, സിസ്റ്റര്‍ വീണ പാണകാട്ട്, ഫാ. ജോയി പൈനാടത്ത്, ബിന്ധു നോറോണ, വര്‍ഗീസ് മാളിയക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. വയോധികരെ പൊന്നാട അണിയിച്ച് ആദരിച്ചു. തുടര്‍ന്ന നടന്ന ദിവ്യബലിക്ക് കണ്ണൂര്‍ രൂപതാ വികാരി ജനറല്‍ മോണ്‍. ഡോ. ക്ലാരന്‍സ് പാലിയത്ത് കാര്‍മികത്വം വഹിച്ചു.
കണ്ണൂര്‍ രൂപത മുഖപത്രമായ കണ്ണും കണ്ണാടിയുടെയും തയ്യില്‍ കൊങ്കണി അസോസി യേഷന്റെയും നേതൃത്വത്തില്‍ ബര്‍ണ്ണശേരി കത്തീഡ്രല്‍ ദൈവാലയത്തിലായിരുന്നു സംഗമം നടന്നത്. കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കണ്ണൂര്‍ രൂപതയിലെ 60 ഓളം ഇടവകകളില്‍ നിന്നായി 600-ഓളം പേര്‍ സംഗമ ത്തില്‍ പങ്കെടുത്തു.
Leave a Comment
Your email address will not be published. Required fields are marked with *