കണ്ണൂര്‍: സഹനമായിരുന്നു സിസ്റ്റര്‍ സെലിന്റെ ജീവിതത്തിലെ ആകെ ഉണ്ടായിരുന്ന സമ്പാദ്യമെന്ന് കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല. ധന്യ സിസ്റ്റര്‍ മരിയ സെലിന് കണ്ണനായ്ക്കലിന്റെ 66-ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കണ്ണൂര്‍ പയ്യാ മ്പലം ഉര്‍സുലൈന്‍ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നടന്ന അനുസ്മരണ ദിവ്യബലിയില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ഫാ. രാജന് പൗസ്ത്തോ വചന പ്രഘോഷണം നടത്തി. ഫാ. ജോയി പൈനാടത്ത്, ഫാ. മാര്ട്ടിന് രായപ്പന്, ഫാ. ബെന്നി മണപ്പാട്ട്, ഫാ. ക്ലമന്റ് ലെയ്ഞ്ചല്, ഫാ.ജോസഫ് തണ്ണിക്കോട്ട്, ഫാ. ജോര്‍ജ് പൈനാടത്ത്, ഫാ. സുദീപ് മുണ്ടയ്ക്കല്‍, ഫാ. തോംസണ്‍ കൊറ്റിയേത്ത്, ഫാ. ജോമോന് ചെമ്പകശേരിയില്‍, ഫാ. ജോണ്സണ് നെടുംപറ മ്പില്‍, ഫാ. പ്ലേറ്റോ ഡിസല്‍വ, ഫാ. ജെറി ജോര്‍ജ്, ഫാ. റോയ് നെടുംന്താനം എന്നിവര്‍ സഹകാ ര്മികരായിരുന്നു.
സിസ്റ്റര്‍ മരിയ സെലിന്റെ ജീവിതത്തെകുറിച്ചുള്ള ഇംഗ്ലീഷ് പുസ്തകത്തിന്റെ മലയാള പരിഭാഷയായ ‘സ്വര്‍ഗ സോപാനം’ ബിഷപ് ഡോ.അലക്സ് വടക്കുംതല ഉറുസുലൈന്‍ സന്യാസിനി സഭയുടെ പ്രൊവിഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ വീണ പാണങ്കാട്ടിന് നല്കി പ്രകാശനം ചെയ്തു. 2007-ല്‍ കണ്ണൂര്‍ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലാണ് സിസ്റ്റര്‍ സെലിനെ ദൈവദാസിയായി പ്രഖ്യാ പിച്ചത്. 2022 ഓഗസ്റ്റ് അഞ്ചിന് ഫ്രാന്‍സിസ് മാര്‍പാപ്പ ധന്യപദവിയിലേക്ക് ഉയര്‍ത്തി.
Leave a Comment
Your email address will not be published. Required fields are marked with *