Follow Us On

16

January

2025

Thursday

മണിപ്പൂര്‍ ജനതയോട് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച് ക്രിസ്ത്യന്‍ ഫോറം റാലി

മണിപ്പൂര്‍ ജനതയോട് ഐകദാര്‍ഢ്യം  പ്രഖ്യാപിച്ച് ക്രിസ്ത്യന്‍ ഫോറം റാലി

ബംഗളൂരു: ഓള്‍ കര്‍ണാടക-യുണൈറ്റഡ് ഫോറം ഫോര്‍ ക്രിസ്ത്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് എന്ന സംഘടന മണിപ്പൂരി ജനതയോട് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച് ബംഗളൂരുവില്‍ റാലി സംഘടിപ്പിച്ചു. മണിപ്പൂരിലെ ജനതയ്ക്ക് നീതി ലഭിക്കുന്നതുവരെ എല്ലാ ക്രൈസ്തവരും അവരോടൊപ്പം ചേര്‍ന്നുനില്‍ക്കണമെന്ന് ഐകദാര്‍ഢ്യറാലിയില്‍ പ്രസംഗിച്ച ബംഗളൂരു ആര്‍ച്ചുബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ അഭ്യര്‍ത്ഥിച്ചു.

എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടെന്നും മണിപ്പൂരിലേക്ക് സമാധനം തിരികെ കൊണ്ടുവരാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ റാലി ഒരു പ്രതിഷേധ റാലി അല്ലെന്നും മറിച്ച് മണിപ്പൂരിലെ ജനതയോടുള്ള ഐകദാര്‍ഢ്യറാലി ആണെന്നും ആര്‍ച്ചുബിഷപ് സൂചിപ്പിച്ചു. മണിപ്പൂരില്‍ നിന്ന് അഭയം തേടിയെത്തുന്ന എല്ലാ യുവജനങ്ങളെയും വ്യക്തികളെയും അധിവസിപ്പിക്കുവാന്‍ വേണ്ട ക്രമീകരണങ്ങള്‍ രൂപത സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രൂപത അവര്‍ക്ക് സൗജന്യ വിദ്യാഭ്യാസവും താമസവും നല്‍കും. ജോലി വേണ്ടവര്‍ക്ക് ജോലിയും നല്‍കും; അദ്ദേഹം പറഞ്ഞു.
കത്തോലിക്കര്‍ക്ക് പുറമേ, ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ, അസംബ്ലീസ് ഓഫ് ഗോഡ്, ഫെഡറേഷന്‍ ഓഫ് ക്രിസ്ത്യന്‍ ചര്‍ച്ചസ് എന്നീ വിഭാഗങ്ങളില്‍പ്പെട്ടവരും മണിപ്പൂരില്‍ നിന്ന് ബംഗളൂരു രൂപത അധിവസിപ്പിച്ചിട്ടുള്ള നൂറുകണക്കിന് അംഗങ്ങളും റാലിയില്‍ ചേര്‍ന്നു. യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം മണിപ്പൂര്‍ സംഭവത്തില്‍ ബംഗളൂരുവിലെ ജനതയുടെ ആശങ്കകളറിയിക്കുന്നതിന് ഗവര്‍ണര്‍ തവാര്‍ ചാന്ദ് ഗെഹലോട്ടിന് മെമ്മോറാണ്ടം സമര്‍പ്പിച്ചുവെന്നും അതിരൂപതാ വക്താവ് ജെ.എ. കാന്തരാജ് അറിയിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?