കോയമ്പത്തൂര്‍: സഭയെ ഒരു സിനഡല്‍ സഭയാക്കി പരിവര്‍ത്തനം ചെയ്യുന്നതിന് സഭയുടെ തീരുമാനമെടുക്കുന്ന പ്രക്രിയകളില്‍ സഭാനേതാക്കള്‍ സമവായം പരിപോഷിപ്പിക്കണമെന്ന് ആര്‍ച്ചുബിഷപ് ജോര്‍ജ് അന്തോണിസാമി. കോയമ്പത്തൂരില്‍ നടന്ന തമിഴ്‌നാട് റീജിയണല്‍ ബിഷ്പ്‌സ് കൗണ്‍സില്‍ മീറ്റിംഗില്‍ ഇന്‍സ്ട്രുമെന്റും ലബോറിസിന്റെ ഇന്ത്യന്‍ എഡീഷന്‍ പ്രകാശനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സിസിബിഐയുടെ പ്രസിഡന്റും തമിഴ്‌നാട് റീജിയണല്‍ ബിഷപ്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ അദ്ദേഹം മദ്രാസ്-മൈലാപ്പൂര്‍ ആര്‍ച്ചുബിഷപ്പാണ്.
പരിശുദ്ധാത്മാവാണ് സഭയെ നയിക്കുന്നത്. അതുകൊണ്ട് തീരുമാനങ്ങളെടുക്കുമ്പോള്‍ നാം നിരന്തരമായി പരിശുദ്ധാത്മാവിനെ ശ്രവിച്ചുകൊണ്ടിരിക്കണം. ഭൂരിപക്ഷത്തിന്റെയും ന്യൂനപക്ഷത്തിന്റെയും അഭിപ്രായം സ്വരൂപിച്ചുകൊണ്ട് സ്വീകാര്യമായ ഒരു തീരുമാനമെടുക്കുന്നതാണ് സിനഡല്‍ രീതി. സമവായം തന്നെയാണ് എപ്പോഴും പൊതുസ്വീകാര്യമായ തീരുമാനങ്ങളെടുക്കുന്നതിന് സഹായിക്കേണ്ടത്. എല്ലാവരുടെയും പങ്കാളിത്വം ഒരു കാര്യത്തിലേക്കെത്തിച്ചേരുമ്പോള്‍ വിയോജിപ്പുള്ളവര്‍ക്കുപോലും സ്വീകാര്യമായിത്തീരും അദ്ദേഹം സൂചിപ്പിച്ചു.
വിശാലമായൊരു സിനഡ് യാത്രയുടെ ഫലമാണ് ഇന്‍സ്ട്രുമെന്റും ലബോറിസ്. അത് സമ്പൂര്‍ണസഭയുടെ രേഖയാണ്. രൂപതാതലത്തിലും പ്രാദേശിക തലത്തിലും ദേശീയ തലത്തിലുമെല്ലാം സിനഡല്‍ പ്രക്രിയയില്‍ പങ്കെടുത്തവരെല്ലാം ഈ ഡോക്യുമെന്റിന്റെ സഹരചയിതാക്കളാണ്.
എല്ലാ രൂപതകളിലും സിനഡ് ഫോര്‍ ദ സിനഡല്‍ ചര്‍ച്ച് സെമിനാറുകള്‍ സംഘടിപ്പിച്ചിരുന്നു. നാഷണല്‍ സിനഡ് കണ്‍സള്‍ട്ടേഷന്‍ 2022 ഫെബ്രുവരിയില്‍ ബംഗ്ലളൂരുവില്‍ നടന്നു. ഏഷ്യന്‍ കോണ്ടിനന്റല്‍ സിനഡ് ബാങ്കോക്കില്‍ 2023 ഫെബ്രുവരിയില്‍ നടന്നിരുന്നു. ഇവിടെ നിന്നെല്ലാമുള്ള നിര്‍ദേശങ്ങളും ഈ ഡോക്യുമെന്റില്‍ ചേര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *