Follow Us On

16

January

2025

Thursday

ഡല്‍ഹിയില്‍ പ്രതിഷേധ സമരവുമായി കെഎല്‍സിഎ

ഡല്‍ഹിയില്‍ പ്രതിഷേധ സമരവുമായി കെഎല്‍സിഎ

ന്യൂഡല്‍ഹി: മണിപ്പൂരില്‍ നടക്കുന്ന ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമങ്ങള്‍ അവസാ നിപ്പിക്കാന്‍ അടിയന്തര നടപടികള്‍ ഉണ്ടാകണ മെന്നും രാഷ്ട്രപതിയും പ്രധാനമന്ത്രിയും  മൗനം വെടിയണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ലാറ്റിന്‍ കാത്തലിക് അസോ സിയേഷന്റെ നേതൃത്വത്തില്‍ (കെഎല്‍സിഎ) പ്രതിഷേധ സമരം നടത്തി. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ഭാരതത്തിന്റെ പവിത്രമായ ഭരണഘടനയെ ആദരിക്കാത്ത ഭരണാധികാരി കളാണ് രാജ്യത്തിന്റെ ശാപമെന്ന് അവര്‍ പറഞ്ഞു.
ഭാരതത്തിന്റെ ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ കെഎല്‍സിഎ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളിലും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പിന്തുണ ഉണ്ടാകുമെന്ന് കേരളത്തിന്റെ ചുമതല യുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ സമാപന സന്ദേശത്തില്‍ പറഞ്ഞു. രാഷ്ട്രീയ താല്‍പര്യങ്ങളുടെ പേരില്‍ ഇന്ത്യന്‍ ഭരണഘടന തകരരുതെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി. ജെ. തോമസ് പറഞ്ഞു.

കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനി രാജ, ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രടറി ജി.ദേവരാജന്‍, മുന്‍ കേന്ദ്രമ ന്ത്രിയും കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധിയുമായ പ്രഫ. കെ.വി തോമസ്, കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി, ട്രഷറര്‍ രതീഷ് ആന്റണി, കൃപാസനം ഡയറക്ടര്‍ ഫാ. വി.പി ജോസഫ്, കൊച്ചി രൂപത മുന്‍ വികാരി ജനറല്‍ റവ. ഡോ. പീറ്റര്‍ ചടയങ്ങാട്ട്, സിബിസിഐ ലേബര്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ജയ്സണ്‍ വടശേരി, വര്‍ക്കേഴ്സ് ഇന്ത്യാ ഫെഡറേഷന്‍ ദേശീയ ഡയറക്ടര്‍ ഫാ. ജോര്‍ജ് തോമസ്, കെസിഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ വിന്‍സി ബൈജു, സാബു കാനക്കപ്പിള്ളി, ജോസഫ്കുട്ടി കടവില്‍, സെക്രട്ടറി ഷൈജ ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള മൗലാന ആസാദ് നാഷണല്‍ ഫെലോഷിപ്പ് സ്‌കോളര്‍ഷിപ്പ്, പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് മുതലായവ നിര്‍ത്ത ലാക്കിയത് പുനഃസ്ഥാപിക്കണം, തീരം തീരവാ സികളില്‍നിന്ന് അന്യമാകുന്ന നടപടികള്‍ ഉണ്ടാവരുത്, കടല്‍ ഭിത്തിയും പുലിമുട്ടുകളും ശാസ്ത്രീയമായി നിര്‍മ്മിച്ച് അവ പരിപാലി ക്കുന്നതിനുള്ള സ്ഥിരം നടപടികള്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഉണ്ടാകണം എന്നതു ള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് സമരത്തി ല്‍ ഉന്നയിച്ചത്. കേരളത്തില്‍ സംസ്ഥാന വ്യാപകമാ യി വിവിധ രൂപതകളിലും യൂണിറ്റുകളിലും നടത്തിവന്ന പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായാണ് ഡല്‍ഹിയില്‍ സമരം നടത്തിയത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?