Follow Us On

16

January

2025

Thursday

മണിപ്പൂരിലെ ക്രിസ്തീയ പീഡനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ റാലി

മണിപ്പൂരിലെ ക്രിസ്തീയ പീഡനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ റാലി

കോട്ടപ്പുറം: മണിപ്പൂരിലെ ക്രിസ്തീയ പീഡനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടപ്പുറം രൂപതയിലെ കൊടുങ്ങല്ലൂര്‍ മേഖലയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലിയും  ധര്‍ണ്ണയും നടത്തി.  പ്രതിഷേധ റാലി കോട്ടപ്പുറം വികാസ്  ആല്‍ബര്‍ടൈന്‍ ആനിമേഷന്‍ സെന്ററില്‍ നിന്നും ആരംഭിച്ച് കോട്ടപ്പുറം ബൈപ്പാസ് ജംഗ്ഷനില്‍ എത്തി അവിടെ പ്രതിഷേധ ധര്‍ണ്ണയും നടത്തി. മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ഇടപ്പെടുക, മണിപ്പൂരിലെ സ്ത്രീകളെ  പീഡിപ്പിച്ചവര്‍ക്ക് എതിരെ നടപടി എടുക്കുക, മണിപ്പൂരില്‍ സമാ ധാനം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും റാലിയില്‍ ഉയര്‍ത്തി.

കോട്ടപ്പുറം രൂപത അപ്പസ്‌തോലിക് അഡ്മി നിസ്‌ട്രേറ്റര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല ഉദ്ഘാടനം ചെയ്തു. പിഒസി ഡയറക്ടര്‍ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി, കോട്ടപ്പുറം രൂപത വികാരി  ജനറല്‍ മോണ്‍.  ആന്റണി കുരിശിങ്കല്‍, ഫാ. ആന്‍സന്‍ പുത്തന്‍ ചക്കാലക്കല്‍ ഒഎസ്‌ജെ, കോട്ടപ്പുറം രൂപത ഫാമിലി അപ്പസ്‌തോലേറ്റ് ഡയറക്ടര്‍ ഫാ. നിമേഷ് അഗസ്റ്റിന്‍ കാട്ടാശേരി, കിഡ്‌സ് ഡയറക്ടര്‍ ഫാ. പോള്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.

ഫാ. പോള്‍ തോമസ് റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. റാലിയില്‍ പങ്കെടുത്തവര്‍ മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്തുകള്‍ അയച്ചു. കൊടുങ്ങല്ലൂര്‍ ഇടവകയിലെ കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ തെരുവു നാടകം അവതരിപ്പിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?