കൊച്ചി: സഭയും സമൂഹവും മാറുന്നത് ദൈവത്തിന്റെ പദ്ധതി അനുസരിച്ചാണെന്ന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. കെസിബിസി ദൈവശാസ്ത്ര കമ്മീഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഏകദിന ദൈവ ശാസ്ത്ര സമ്മേളനം സീറോമലബാര്‍ സഭ ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഭയില്‍ കാലാനുസൃതമായി വരുന്ന മാറ്റങ്ങളോട് പ്രതികരിക്കാന്‍ കുടുംബങ്ങള്‍ക്ക് സാധിക്കണം. കുടുംബങ്ങളുടെ സഹകരണത്തോടെ മാത്രമെ ക്രൈസ്തവ സഭ സമ്പുഷ്ട്ടമാകുവെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു.
കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കെസിബിസി ദൈവശാസ്ത്ര കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ടോണി നീലങ്കാവില്‍ സ്വാഗതം ആശംസിച്ചു. റവ. ഡോ. അഗസ്റ്റിന്‍ കല്ലേലി പ്രബന്ധം അവതരിപ്പിച്ചു. ദൈവശാസ്ത്ര കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ തോമസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്ത മോഡറേറ്ററായി. റവ. ഡോ. ജേക്കബ് പ്രസാദും പ്രഫ. മാത്യു കുരിശുംമൂട്ടിലും ചേര്‍ന്ന് വിവര്‍ത്തനം ചെയ്ത ഫ്രാന്‍സിസ് പാപ്പായുടെ അപ്പസ്തോലിക ഭരണക്രമരേഖ ഉള്‍ക്കൊള്ളുന്ന ‘സുവിശേഷം പ്രസംഗിക്കുവന്‍’ എന്ന പുസ്തകം കെആര്‍എല്‍ സിബിസി അധ്യക്ഷന്‍ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന് നല്‍കി കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പ്രകാശനം ചെയ്തു.
വിവിധ രൂപതകളിലെ മെത്രാന്മാര്‍, തിരഞ്ഞെടുക്കപ്പെട്ട ദൈവശാസ്ത്ര പണ്ഡിതര്‍, മേജര്‍ സെമിനാരികളിലെ റെക്ടര്‍മാര്‍, ദൈവ ശാസ്ത്ര പ്രഫസര്‍മാര്‍, കെസിബിസിയുടെ വിവിധ കമ്മീഷന്‍ സെക്രട്ടറിമാര്‍ എന്നിവര്‍ ദൈവശാസ്ത്ര സമ്മേളനത്തില്‍ സംബന്ധിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *