Follow Us On

16

January

2025

Thursday

മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം

മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം
കൊച്ചി: മണിപ്പൂരില്‍ ശാശ്വത സമാധാനം ഉടനടി സ്ഥാപിക്കപ്പെടുന്നതിനായി രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്ന് വരാപ്പുഴ അതിരൂപത സന്യസ്ത കൂട്ടായ്മ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വരാപ്പുഴ അതിരൂപതയുടെ കുടുംബ വിശുദ്ധീകരണ വര്‍ഷത്തോടനുബന്ധിച്ച് എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ സംഘടിപ്പിച്ച സന്യസ്ത സംഗമം വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ.ജോസഫ് കളത്തിപ്പറ മ്പില്‍ ഉദ്ഘാടനം ചെയ്തു. വരാപ്പുഴ അതിരൂ പതയുടെ വിവിധ ഇടവകകളില്‍ നിന്നും നൂറുക ണക്കിന് സന്യസ്തര്‍ സംഗമത്തില്‍ പങ്കെടുത്തു.
ഫാ. വിന്‍സെന്റ് വാരിയത്ത് ക്ലാസ് നയിച്ചു. ചര്‍ച്ചകള്‍ക്ക് മഞ്ഞുമ്മല്‍ പ്രൊവിന്‍ഷ്യല്‍  ഡോ. അഗസ്റ്റിന്‍ മുള്ളൂര്‍ നേതൃത്വം നല്‍കി. സമര്‍പ്പണത്തിന്റെ 50 വര്‍ഷം പൂര്‍ത്തിയായ വരെയും ഉന്നത അക്കാദമിക പുരസ്‌കാരങ്ങള്‍ ലഭിച്ചവരെയും യോഗം ആദരിച്ചു. വരാപ്പുഴ അതിരൂപത വികാരി ജനറല്‍മാരായ മോണ്‍. മാത്യു കല്ലിങ്കല്‍, മോണ്‍. മാത്യു ഇലഞ്ഞിമറ്റം, ചാന്‍സലര്‍ ഫാ.എബിജിന്‍ അറക്കല്‍, ഫാ.ആന്റണി പൊന്‍ വേലി ഒസിഡി, ഫാ. ഷിബു ഡേവിസ് എസ്ഡിബി, ഫാ. മൈക്കിള്‍ ഡിക്രൂസ്, സിസ്റ്റര്‍ മാര്‍ഗരറ്റ് സിടി സിസി, ബിജി ഒഎസ്എ, സിസ്റ്റര്‍ ലിസി എഫ്എം എം, സിസ്റ്റര്‍ ഷൈന്‍ ബ്രിജിറ്റ് സിഎസ്എസ്ടി എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?