പാലക്കാട്: സെപ്റ്റംബര്‍ എട്ടിന് പാലക്കാട് രൂപതയുടെ സുവര്‍ണ ജൂബിലി വര്‍ഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. രൂപത പാസ്റ്ററല്‍ സെന്ററില്‍ നടന്ന എഴുപത്തിയഞ്ചാമത് പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരക്കലാണ് ഇക്കാര്യം അറിയിച്ചത്. രൂപതയിലെ 11 ഫൊറോനകളില്‍ നിന്നായി 100 ലേറെ പേര്‍ കൗണ്‍സിലില്‍ പങ്കെടുത്തു. മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. രൂപത ഒരു കുടുംബം എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് ഉയരാന്‍ ജൂബിലി വര്‍ഷത്തില്‍ രൂപതക്ക് കഴിയട്ടെ എന്ന് മാര്‍ കൊച്ചുപുരക്കല്‍ ആശംസിച്ചു.
ജൂബിലി വര്‍ഷം ദൈവത്തിനുള്ള സമ്പൂര്‍ണ സമര്‍പ്പണത്തിന്റെ സമയമാണെന്ന് ബിഷപ് ഉദ്‌ബോധിപ്പിച്ചു. രൂപതയുടെ ആരംഭം മുതല്‍ രൂപതാ അധ്യക്ഷനായിരുന്ന ദിവംഗതനായ മാര്‍ ജോസഫ് ഇരുമ്പനെയും 25 വര്‍ഷത്തോളം രൂപതയെ നയിച്ച മാര്‍ ജേക്കബ് മനത്തോടത്തിനെയും സമ്മേളനം നന്ദിയോടെ അനുസ്മരിച്ചു. രൂപതയുടെ സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ നടത്തേണ്ട വിവിധ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നു.
Leave a Comment
Your email address will not be published. Required fields are marked with *