കാക്കനാട്: വിശ്വസ്തതയോടും കാര്യക്ഷമ തയോടും ആത്മീയചൈതന്യത്തോടും കൂടി സഭാശുശ്രൂഷയില്‍ പങ്കുകാരാകണമെന്ന് മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോമലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയയുടെ വിവിധ കമ്മീഷനുകളിലെയും കമ്മിറ്റികളിലെയും മറ്റ് അനുബന്ധ ഓഫീസുകളിലെയും സ്ഥാപനങ്ങളിലെയും സെക്രട്ടറിമാരുടെയും ഭാരവാഹികളുടെയും സംയുക്ത യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭാകാ ര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ നടന്ന സമ്മേളനത്തില്‍ 2022-23 പ്രവര്‍ത്തനവര്‍ഷത്തെ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കുകയും ഭാവി പദ്ധ തികളെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.
ചാന്‍സലര്‍ ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. കത്തോലിക്കാ കോണ്‍ഗ്രസിന്റെ ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയിലിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തിന് കുടുംബങ്ങള്‍ക്കും അല്മായര്‍ക്കും ജീവനും വേണ്ടിയുള്ള കമ്മീഷന്റെ ജനറല്‍ സെക്രട്ടറി ഫാ. ജോബി മൂലയില്‍ കൃതജ്ഞത അര്‍പ്പിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *