കാലടി: സര്‍ക്കാരിന്റെ മദ്യനയം കേരളത്തെ സര്‍വ്വനാശത്തിലേക്ക് തള്ളിവിടുമെന്ന് കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍. കെസിബിസി മദ്യ വിരുദ്ധ സമിതിയും കേരള മദ്യ വിരുദ്ധ ഏകോപന സമിതിയും സംസ്ഥാന വ്യാപകമായി സംഘടിപ്പി ക്കുന്ന ക്വിറ്റ് ലിക്വര്‍ ഡേ ആചരണത്തിന്റെ ഭാഗമായി ജില്ല തലത്തില്‍ കാലടിയില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു പ്രസംഗി ക്കുകയായിരുന്നു അദ്ദേഹം. ഐടി മേഖലയെയും വ്യവസായ പാര്‍ക്കുകളെയും മദ്യവല്‍ക്കരിക്കുന്നത് സാമൂഹ്യ അരാജകത്വം സൃഷ്ടിക്കും. പഞ്ചായത്തു തോറും ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കണ്ടെത്തി മദ്യം സുലഭമാക്കനുള്ള നീക്കം കേരളത്തെ മദ്യ കേരളമാക്കും. ഈ മദ്യനയം ഭാവി തലമുറയെ പാഴ്ജന്മങ്ങളാക്കി മാറ്റുമെന്ന് അഡ്വ. ചാര്‍ളി പോള്‍ പറഞ്ഞു.
കാലടി സെന്റ് ജോര്‍ജ് ദൈവാലയ വികാരി ഫാ. ഡേവീസ് മാടവന അധ്യക്ഷത വഹിച്ചു. ഇമാം അബ്ബാസ് മൗലവി മുഖ്യപ്രഭാഷണം നടത്തി. ഫാ. ഏലിയാസ് ഐപ്പ് പാറക്കല്‍, എന്‍.പി ചന്ദ്രന്, ഷൈബി പാപ്പച്ചന്, ജെയിംസ് കോറമ്പേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *