ആലപ്പുഴ: സംസ്ഥാനത്ത് 100 കേന്ദ്രങ്ങളില്‍ കര്‍ഷക കരിദിന പ്രതിഷേധത്തോടനുബന്ധിച്ച്രാഷ്
സംഘടിച്ചുണര്‍ന്നില്ലെങ്കില്‍ കര്‍ഷകന്റെ നിലനില്പു തന്നെ ചോദ്യം ചെയ്യപ്പെടുന്ന ദയനീയ സ്ഥിതിയാണ് കേരളത്തിലുള്ളത്. ഉദ്യോഗസ്ഥര്‍ക്ക് ശമ്പളത്തിനുപുറമെ ബോണസും ക്ഷാമബത്തയും ക്ഷേമപദ്ധതികളും പ്രഖ്യാപിക്കുന്നവര്‍ മാസങ്ങള്‍ക്കുമുമ്പ് കര്‍ഷകരില്‍ നിന്നും വാങ്ങിയ നെല്ല് അരിയായി വിപണിയില്‍ വിറ്റിട്ടും പണം നല്‍കാത്തത് ക്രൂരതയാണ്. കേരളത്തിലെ കര്‍ഷകരെ സംരക്ഷിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെതിരെ സമരം ചെയ്യുന്നത് വിരോധാഭാസമാണ്. കേന്ദ്രസര്‍ക്കാരാകട്ടെ കര്‍ഷകവിരുദ്ധ കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിച്ച് ചെറുകിട കര്‍ഷകനെ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്നു. തീരദേശജനതയുടെ ജീവിതവും ജീവനും നിരന്തരം സര്‍ക്കാര്‍ പന്താടുകയാണെന്ന് വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.
രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്മാന് അഡ്വ. ബിനോയ് തോമസ് അധ്യക്ഷത വഹിച്ചു. കര്‍ഷകസംഘടനാ പ്രതിനിധികള്‍ പ്രകടനമായിട്ടാണ് കളക്ട്രേറ്റ് പടിക്കല്‍ എത്തിയത്. രാഷ്ട്രീയ കിസാന്‍ മഹാസംഘ് ജനറല്‍ കണ്‍വീനര്‍ ഡോ. ജോസ്കുട്ടി ഒഴുകയില്‍, ദേശീയ സംസ്ഥാന നേതാക്കളായ സി.ടി.തോമസ്, നാഷണല്‍ ഫെഡറേഷന് ഓഫ് റബര്‍ പ്രൊഡ്യൂസേഴ്സ് യൂണിയന് ചെയര്മാന് ജോര്‍ജ് ജോസഫ് വാതപ്പള്ളി, രാഷ്ട്രീയ കിസാന്‍ മഹാസംഘ് ജില്ലാ ചെയര്മാന് ഉണ്ണികൃഷ്ണന് ചേര്‍ത്തല, ഡിജോ കാപ്പന്, അഡ്വ.പി.പി.ജോസഫ്, ജോബിള്‍ വടശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *