Follow Us On

16

January

2025

Thursday

യുറേക്ക മൊമെന്റ് അവധിക്കാല ക്യാമ്പ് 30 മുതല്‍

യുറേക്ക മൊമെന്റ്  അവധിക്കാല ക്യാമ്പ് 30 മുതല്‍

കോഴിക്കോട്: സ്റ്റാര്‍ട്ട് (സെന്റ് തോമസ് അക്കാദമി ഫോര്‍ റിസര്‍ച്ച് ആന്റ് ട്രെയിനിങ്ങ്) സംഘടിപ്പിക്കുന്ന ജൂനിയര്‍-സീനിയര്‍ യുറേക്ക മൊമെന്റ് അവധിക്കാല ക്യാമ്പ് 30 മുതല്‍ സെപ്റ്റംബര്‍ രണ്ടുവരെ കോട്ടൂളി നേതാജി നഗറിലെ സ്റ്റാര്‍ട്ട് കാമ്പസില്‍ നടക്കും. അഞ്ചുമുതല്‍ എട്ടുവരെ ക്ലാസുകളിലെ കുട്ടികള്‍ക്കായി ജൂനിയര്‍ യുറേക്ക മൊമെന്റ് ക്യാമ്പും 9 മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായി സീനിയര്‍ യുറേക്ക മൊമെന്റ് ക്യാമ്പുമാണ് സംഘടിപ്പിക്കുന്നത്. അഭിരുചികള്‍ കണ്ടെത്താനും കഴിവുകള്‍ വികസിപ്പിക്കാനും നേതൃത്വപാടവം വളര്‍ത്താനും ഉപകരിക്കുന്ന തരത്തിലാണ് കോഴ്‌സ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

മത്സര പരീക്ഷകള്‍ക്ക് ചിട്ടയായി പഠിച്ചൊരുങ്ങുവാന്‍ പ്രചോദനാത്മക ക്ലാസുകളും കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ പരിശീലന മേഖലയില്‍ മികവ് തെളിയിച്ച ഡോ. ജ്യോതിസ് പോള്‍, സിസ്റ്റര്‍ ടിജി എസ്‌കെഡി എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് കോഴ്‌സ് നയിക്കുന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന നൂറുപേര്‍ക്കാണ് പ്രവേശനം. 30 ന് രാവിലെ 10.30 ന് ആരംഭിച്ച് സെപ്റ്റംബര്‍ രണ്ടിന് ഉച്ചയ്ക്ക് രണ്ടുമണിക്ക് കോഴ്‌സ് സമാപിക്കും. ഫോണ്‍: 0495 2357843, 0937107843, 9744458.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?