Follow Us On

15

January

2025

Wednesday

ശാലോം ദൈവപരിപാലനയുടെ അത്ഭുതം: മാര്‍ ഐറേനിയോസ്‌

ശാലോം ദൈവപരിപാലനയുടെ  അത്ഭുതം: മാര്‍ ഐറേനിയോസ്‌

പെരുവണ്ണാമൂഴി: ശാലോം ദൈവപരിപാലയുടെ ഈ കാലഘട്ടത്തിലെ അത്ഭുതമാണെന്ന് പത്തനംതിട്ട രൂപതാധ്യക്ഷന്‍ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ്. ശാലോം സന്ദര്‍ശിച്ച അദേഹം ശുശ്രൂഷകര്‍ക്ക് സന്ദേശം നല്‍കുകയായിരുന്നു. ലോകത്തില്‍ ദൈവത്തിന്റെ പദ്ധതികള്‍ നിറവേറാന്‍ ദൈവം ഒരുക്കുന്ന വേദികള്‍, അവസരങ്ങള്‍ ജ്ഞാനത്തോടെ തിരിച്ചറിഞ്ഞ് അതിനോട് ഭാവാത്മകമായി പ്രതികരിക്കുമ്പോഴാണ് നമ്മിലൂടെ സ്വര്‍ഗത്തിന് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നത്.

ഒരു പ്രാര്‍ത്ഥനാഗ്രൂപ്പില്‍നിന്നും ആരംഭിച്ച ശാലോമിന്റെ ലളിതമായ തുടക്കത്തില്‍നിന്ന് ഇന്നിപ്പോള്‍ എല്ലാ ഭൂഖണ്ഡങ്ങളെയും ബന്ധിപ്പിക്കുന്ന സുവിശേഷ ശുശ്രൂഷയായി രൂപാന്തരപ്പെട്ടു. നമ്മുടെ നാട്ടില്‍നിന്ന് യുവജനങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തുകയാണ്. അവരോടൊപ്പം മാതാപിതാക്കള്‍ ഉള്‍പ്പെടെ കുടുംബങ്ങളും ഒഴുകിക്കൊണ്ടിരിക്കുന്നു. ശാലോം ആരംഭിക്കുന്ന അവസരത്തില്‍ ഇത്തരമൊരു സാഹചര്യം നമ്മുടെ മനസിലുണ്ടായിരുന്നില്ല. ശാലോമിന്റെ ശുശ്രൂഷകള്‍ മലയാളത്തിനപ്പുറത്തേക്ക് വളര്‍ന്നപ്പോഴും അതിന്റെ രഹസ്യം മനസിലാക്കാന്‍ നമുക്ക് സാധിച്ചില്ല. എന്നാല്‍ വിദേശങ്ങളില്‍ വിവിധ ഭാഷകളില്‍ ഈ ദൈവരാജ്യ ശുശ്രൂഷ വ്യാപരിച്ചപ്പോള്‍ ഇത് സ്വര്‍ഗം തയാറാക്കിയ പദ്ധതിയുടെ ഭാഗമായാണെന്ന് തിരിച്ചറിയണമെന്ന് മാര്‍ ഐറേനിയോസ് പറഞ്ഞു.

യുവജനങ്ങളും കുടുംബങ്ങളും ലോകത്തില്‍ എവിടെ പോയാലും അവരെ സഭയോട് ചേര്‍ത്തുനിര്‍ത്തുന്ന കരങ്ങളുണ്ട് എന്ന ബോധ്യമാണ് ശാലോം നല്‍കുന്നത്. ഇത് മനുഷ്യന്‍ വളര്‍ത്തിയതല്ല ദൈവം വളര്‍ത്തുന്നതാണ്. നമ്മിലൂടെ യേശുക്രിസ്തുവിന്റെ മുഖം മറ്റുള്ളവര്‍ക്ക് കാണാന്‍ ഇടയാകണം. യേശുവിനെ മറച്ചുകൊണ്ടുള്ള നമ്മുടെ പ്രവര്‍ത്തനങ്ങളെല്ലാം ഫലശൂന്യമായിപ്പോകും. യേശുവിന്റെ മുഖം മറ്റുള്ളവരുടെ മുമ്പില്‍ അവതരിപ്പിക്കാനുള്ള ശുശ്രൂഷയിലാണ് ശാലോം ഭാഗഭാക്കാകുന്നതെന്ന് മാര്‍ ഐറേനിയോസ് പറഞ്ഞു. ഷെവലിയര്‍ ബെന്നി പുന്നത്തറ സ്വാഗതം ആശംസിച്ച ചടങ്ങില്‍ മാനേജിങ് ട്രസ്റ്റി കെ.ജെ മാത്യു നന്ദി പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?