Follow Us On

12

May

2024

Sunday

തൃശൂര്‍ രൂപതയില്‍ അഖണ്ഡ ദിവ്യകാരുണ്യ ആരാധന ആരംഭിച്ചു

തൃശൂര്‍ രൂപതയില്‍ അഖണ്ഡ  ദിവ്യകാരുണ്യ ആരാധന ആരംഭിച്ചു

തൃശൂര്‍: കെസിബിസി ആഹ്വാനം ചെയ്ത കേരള സഭാ നവീകരണ കാലഘട്ടാചരണം തൃശൂര്‍ അതിരൂപതയില്‍ അഖണ്ഡ ദിവ്യകാരുണ്യ ആരാധനയോടെ ആരംഭിച്ചു. ഡിസംബര്‍ 2-ന് അവസാനിക്കും. ഇടവകതലത്തില്‍ കുടുംബകൂട്ടായ്മകള്‍, സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ ദിവസം മുഴുവനും ആരാധന ക്രമീകരിക്കും. വൈകുന്നേരം പൊതു ആരാധനയും ദൈവാലയത്തിനുള്ളില്‍ ദിവ്യകാരുണ്യ പ്രദക്ഷിണവും ക്രമീകരിക്കും. അതിരൂപതയിലെ ഏല്ലാ സ്ഥാപനങ്ങളിലും ഇക്കാലയളവില്‍ സൗകര്യപ്രദമായ ഒരു ഞായറാഴ്ച പതിമൂന്ന് മണിക്കൂര്‍ ആരാധന സജീകരിക്കും.

തൃശൂര്‍ അതിരൂപതയിലുള്ള വിവിധ സന്യാസ സമൂഹങ്ങളുടെ ഭവനങ്ങളില്‍ പകലും, രാത്രിയും ഇടമുറിയാതെ അഖണ്ഡ ദിവ്യകാരുണ്യ ആരാധന നടത്തി വരുന്നു. കൂടാതെ ഇടവകതലത്തില്‍ ദിവ്യകാരുണ്യഭക്തി പ്രോത്സാഹിപ്പിക്കുന്ന സെമിനാറുകള്‍, ക്വിസ് മത്സരങ്ങള്‍, ധ്യാനങ്ങള്‍, എന്നിങ്ങനെയുള്ള വിവിധ പരിപാടികളും സജ്ജീകൃതമായിട്ടുണ്ട്. ഡിസംബര്‍ 3-ാം തീയതി തൃശൂര്‍ പരിശുദ്ധ വ്യാകുലമാതാവിന്റ ബസിലിക്കയില്‍ നിന്ന് ലൂര്‍ദ് കത്തീഡ്രല്‍ ദൈവാലയത്തിലേക്ക് ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തും. കേരള സഭാ നവീകരണ ആചരണ പരിപാടികള്‍ തൃശൂര്‍ അതിരൂപതയില്‍ ദിവ്യകാരുണ്യ കേന്ദ്രീകൃതമായിരിക്കുമെന്ന് അതിരൂപതാ നേതൃത്വം വ്യക്തമാക്കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?