Follow Us On

03

January

2025

Friday

ആര്‍ഭാടങ്ങള്‍ക്ക് ചെലവഴിക്കുന്ന പണം പാവങ്ങള്‍ക്കു കൊടുക്കാം

ആര്‍ഭാടങ്ങള്‍ക്ക് ചെലവഴിക്കുന്ന പണം പാവങ്ങള്‍ക്കു കൊടുക്കാം
തൃശൂര്‍: അനാവശ്യമായി ആഘോഷങ്ങള്‍ക്കും ആര്‍ഭാടങ്ങള്‍ ക്കുമായി ചെലവഴിക്കുന്ന പണം മുഴുവന്‍ പാവങ്ങള്‍ക്കു കൊടുക്കാന്‍ സഭ കടപ്പെട്ടിരിക്കുന്നുവെന്ന് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. മാര്‍ ജോസഫ് കുണ്ടുകുളമാണ് ഇക്കാര്യത്തില്‍ എന്റെ പാഠപുസ്തകമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ അതിരൂപത നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു മാര്‍ തട്ടില്‍. ആര്‍ഭാടങ്ങളും ആഘോഷ ങ്ങളുമായി നടക്കുന്ന സഭയോട് വലിയ വിയോജിപ്പുണ്ട്. പെരുന്നാളുകള്‍ക്ക് താന്‍ എതിരല്ലെന്നും  പാവപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനും സഭ മുന്നിലുണ്ടാകണമെന്നും മാര്‍ തട്ടില്‍ പറഞ്ഞു.
സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപായതിനുശേഷം ആദ്യമായി സ്വന്തം മണ്ണിലെത്തിയ മാര്‍ തട്ടിലിന് ഹൃദ്യവുമായ വരവേല്പാണ് അതിരൂപത ഒരുക്കിയത്. ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ടോണി നീലങ്കാവില്‍, മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ ബോസ്‌കോ പുത്തൂര്‍ എന്നിവര്‍ ചേര്‍ന്ന് മേജര്‍ ആര്‍ച്ച്ബിഷപ്പിനെ സ്വീകരിച്ചു.  മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന പൊതുസമ്മേളനത്തില്‍ ബിഷപ്പുമാരും സാമൂഹ്യ – രാഷ്ട്രീയ – സമുദായ മേഖലകളില്‍ നിന്നുള്ള പ്രമുഖരും പങ്കെടുത്തു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?