Follow Us On

08

September

2024

Sunday

സ്‌കൂളിലേക്കു പോയ സിസ്റ്റര്‍ അപകടത്തില്‍പെട്ട് മരണമടഞ്ഞു

സ്‌കൂളിലേക്കു പോയ സിസ്റ്റര്‍ അപകടത്തില്‍പെട്ട് മരണമടഞ്ഞു

തൃശൂരിലെ കോണ്‍വെന്റില്‍നിന്നും റോഡിന് എതിര്‍വശത്തുള്ള സ്‌കൂളിലേക്ക് നടന്നുപോകുമ്പോള്‍ വാഹനാപകടത്തില്‍പെട്ട പാലക്കയം സ്വദേശി സിസ്റ്റര്‍ സോണിയയാണ് മരണമടഞ്ഞത് പിന്നില്‍നിന്നുവന്ന ഇരുചക്രവാഹനം സിസറ്ററിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ സിസ്റ്ററിനെ തൃശൂര്‍ അമല ആശുപത്രിയിലും പിന്നീട് കളമശേരി രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സഭവിക്കുകയായിരുന്നു.

പാലക്കയം മൂന്നാം തോട് മേലെമുറി ജോണി-സെലീന ദമ്പതികളുടെ മകളും തൃശൂര്‍ മുല്ലശേരി ഗുഡ്‌ഷെപ്പേഡ് സെന്‍ട്രല്‍ സ്‌കൂള്‍ അദ്ധ്യാപികയുമാണ് സിസ്റ്റര്‍ സോണിയ (31).

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?