Follow Us On

14

March

2025

Friday

ബൈസാന്റിയന്‍ ദൈവാലയം മോസ്‌കാക്കി മാറ്റുന്നു; ഫെബ്രുവരി 23 മുതല്‍ ഇസ്ലാമിക പ്രാര്‍ത്ഥനകള്‍

ബൈസാന്റിയന്‍ ദൈവാലയം മോസ്‌കാക്കി മാറ്റുന്നു; ഫെബ്രുവരി 23  മുതല്‍ ഇസ്ലാമിക പ്രാര്‍ത്ഥനകള്‍

പുരാതന ക്രൈസ്തവ ദൈവാലയമായ ഹാഗിയ സോഫിയ മോസ്‌കാക്കി മാറ്റിയതിന്റെ മുറിവുണങ്ങും മുമ്പ് വീണ്ടുമൊരു പുരാതന ബൈസാന്റിയന്‍ ദൈവാലയം കൂടെ ഇസ്ലാമിക ആരാധനാലയമാക്കി മാറ്റാനൊരുങ്ങി തുര്‍ക്കി ഗവണ്‍മെന്റ്. കഴിഞ്ഞ 79 വര്‍ഷമായി മ്യൂസിയമായി ഉപയോഗിച്ചുവരുന്ന പുരാതന ബൈസാന്റിയന്‍ ദൈവാലയമായ ചോറ ദൈവാലയത്തില്‍ ഫെബ്രുവരി 23 മുതല്‍ ഇസ്ലാം മതത്തിലെ വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ ഉയരും. 2020-ല്‍ തുര്‍ക്കി ഗവണ്‍മെന്റ് എടുത്ത തീരുമാനമാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്. അപൂര്‍വമായ ചുവര്‍ചിത്രങ്ങളും മൊസൈക്കുകളും അടങ്ങിയ ഈ ദൈവാലയം ബാസന്റിയന്‍ വാസ്തുകലയില്‍ നിര്‍മിച്ചവയില്‍ അവശേഷിക്കുന്ന ഏറ്റവും പ്രധാന ദൈവാലയങ്ങളിലൊന്നാണ്.

12-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ദൈവാലം 14-ാം നൂറ്റാണ്ടില്‍ പുതുക്കി പണിതിരുന്നു. ഒട്ടോമാന്‍ അധിനിവേശത്തെ തുടര്‍ന്ന് 1511-ല്‍ മോസ്‌കാക്കി മാറ്റിയ ദൈവാലയം രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ബൈസാന്റിയന്‍ ചിത്രകലകള്‍ പുനഃസ്ഥാപിച്ചുകൊണ്ട് മ്യൂസിയമായി  ഉപയോഗിച്ചുവരികയായിരുന്നു. ‘നഗരത്തിന് പുറത്തുള്ള ദിവ്യരക്ഷകന്റെ ദൈവാലയം’ എന്നറിയപ്പെടുന്ന ഈ ദൈവാലയത്തിലെ ക്രൈസ്തവ ചുവര്‍ചിത്രങ്ങള്‍ പ്രത്യേക റെഡ് കാര്‍പ്പറ്റ്‌കൊണ്ട് മറച്ചാവും ഇസ്ലാമിക  ആരാധനയ്ക്കായി ഉപയോഗിക്കുക.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?