Follow Us On

10

November

2024

Sunday

മനഃപൂര്‍വ്വമുള്ള നരഹത്യക്ക് സര്‍ക്കാരിനെതിരേയാണ് കേസെടുക്കേണ്ടത്: മാര്‍ ജോസ് പൊരുന്നേടം

മനഃപൂര്‍വ്വമുള്ള നരഹത്യക്ക് സര്‍ക്കാരിനെതിരേയാണ് കേസെടുക്കേണ്ടത്: മാര്‍ ജോസ് പൊരുന്നേടം
മാനന്തവാടി:   വന്യജീവി ആക്രമണവും മനുഷ്യഹത്യയും തുടര്‍ക്കഥയാകുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വെറും നോക്കുകുത്തിയാകുന്നതിന്റെ ഉദാഹരമാണ് വയനാട്ടില്‍ ഏതാനും ദിവസങ്ങളുടെ വ്യത്യാസത്തില്‍ രണ്ടാമതൊരാള്‍ കൂടി കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നതെന്ന് മാനന്തവാടി രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസ് പൊരുന്നേടം. മനഃപൂര്‍ വ്വമുള്ള നരഹത്യക്ക് സര്‍ക്കാരിനെതി രേയാണ് കേസെടുക്കേണ്ടത്.  വനംവകുപ്പ് ജീവനക്കാരനായ പാക്കം സ്വദേശി വെള്ളച്ചാലില്‍ പോള്‍ തന്റെ കൃത്യനിര്‍വഹ ണത്തിനിടെയാണ് കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്. മതിയായ സന്നാഹവും സംവിധാനവുമില്ലാതെ, കുറുവടിയുമായി കടുവയെയും ആനയേയും തേടി ഇറങ്ങേണ്ടി വരുന്ന വനംവകുപ്പ് ജീവനക്കാരും പ്രതിസന്ധിയില്‍ത്തന്നെയാണ്.
സര്‍ക്കാര്‍ സംവിധാനങ്ങളുടെ  അലംഭാവം നിമിത്തം ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തെ ഒന്നു സന്ദര്‍ശിക്കാന്‍ പോലും വകുപ്പ് മന്ത്രി തയ്യാറായിട്ടില്ല. അതേസമയം തന്നെ, ഈ വിഷയത്തില്‍ രാഷ്ട്രീയലക്ഷ്യങ്ങളോടെ സമരാഹ്വാനം നടത്തുന്നവരെയും പൊതുജനം തിരിച്ചറിയേണ്ടുന്ന സമയമാണിതെന്നും മാര്‍ പൊരുന്നേടം പറഞ്ഞു.
മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച പോളിനെ വിദഗ്ധചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് അദ്ദേഹം മരണമടഞ്ഞത്. കാട്ടാനയുടെയോ കാട്ടുമൃഗത്തിന്റെയോ ആക്രമണമുണ്ടായാല്‍ ചികിത്സ ലഭിക്കാന്‍ പോലും ചുരമിറങ്ങേണ്ടി വരുന്ന വയനാടന്‍ ജനതയുടെ ദുര്‍ഗതിയിലേക്കുള്ള വിരല്‍ ചൂണ്ടലാവുകയാണ് ഈ സംഭവം. ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയും അപ്രതീക്ഷിതവും അടുത്തടുത്തുണ്ടാകുന്നതുമായ വന്യജീവി ആക്രമണങ്ങളും ഈ നാടിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന അനാസ്ഥയുടെ ആഴം വെളിപ്പെടുത്തുന്നുണ്ട്. വയനാടിന് വേണ്ടി പ്രഖ്യാപിക്കപ്പെടുന്ന പദ്ധതികള്‍ വെറും ജലരേഖകള്‍ മാത്രമാവുകയാണ്. വെള്ളച്ചാലില്‍ പോളിന്റെ മരണത്തില്‍ മാനന്തവാടി രൂപത ആഴമായ ദു:ഖം രേഖപ്പെടുത്തുന്നതായും ആദരാഞ്ജലികളും പ്രാര്‍ത്ഥനകളും നേരുന്നതായും ബിഷപ് മാര്‍ ജോസ് പൊരുന്നേടം പറഞ്ഞു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?