Follow Us On

08

January

2025

Wednesday

മാര്‍ച്ച് 22 ഉപവാസ പ്രാര്‍ത്ഥനാദിനം

മാര്‍ച്ച് 22 ഉപവാസ പ്രാര്‍ത്ഥനാദിനം

രാജ്യത്തിന്റെ ഐക്യത്തിനായി എല്ലാ രൂപതകളും മാര്‍ച്ച് 22ന് ഉപവാസ പ്രാര്‍ഥനാദിനമായി ആചരിക്കണമെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) ആഹ്വാനം ചെയ്തു. ബംഗളൂരു സെന്റ് ജോണ്‍സ് നാഷണല്‍ അക്കാഡമി ഓഫ് ഹെല്‍ത്ത് സയന്‍സില്‍ നടന്ന സിബിസിഐ 36-ാം ജനറല്‍ ബോഡി മീറ്റിംഗിന്റെ സമാപനത്തിനു ശേഷം പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയിലെ സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങളും ശാസ്ത്ര-സാങ്കേതിക മേഖലകളുടെ വളര്‍ച്ചയും വിലയിരുത്തിയ സമ്മേളനം രാജ്യത്തെ സാധാരണ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും വിശ്വാസികള്‍ നേരിടുന്ന പ്രതിസന്ധികളും വിശദമായി ചര്‍ച്ച ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ ഇടപെടേണ്ട വിഷയങ്ങളിലേക്ക് ഒരിക്കല്‍ക്കൂടി ബന്ധപ്പെട്ടവരുടെ ശ്രദ്ധക്ഷണിച്ചു. ദളിത് ക്രൈസ്തവരെയും മറ്റു പിന്നാക്ക ന്യൂനപക്ഷങ്ങളെയും പട്ടികജാതിയില്‍ ഉള്‍പ്പെടുത്തണമെന്നും ന്യൂപക്ഷങ്ങള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങ ള്‍ സംരക്ഷിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

വര്‍ധിച്ചുവരുന്ന വിദ്വേഷ പ്രസംഗങ്ങളും വിഭജനശ്രമങ്ങളും രാജ്യത്തിന്റെ ഭരണഘടനയ്ക്കും മതേതരത്വത്തിനും ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരേയുള്ള അക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ മെത്രാന്‍ സമിതി ഉത്ക്കണ്ഠ രേഖപ്പെടുത്തി. മണിപ്പുരില്‍ നീണ്ടുനില്‍ക്കുന്ന ആക്രമണത്തില്‍ ആളുകള്‍ക്ക് ജീവനും ജീവിതവും നഷ്ടപ്പെടുന്നത് ഭയപ്പെടുത്തുന്നുവെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദൈവാലയങ്ങളും വീടുകളും തകര്‍ക്കുന്നു, അനാഥാലയങ്ങള്‍, ഹോസ്റ്റലുകള്‍, വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു നേരേ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് അവരെ ബുദ്ധിമുട്ടിക്കുന്നു എന്നിവയെക്കുറിച്ചും തൊഴിലില്ലായ്മ വര്‍ധിക്കുന്നതിലും മെത്രാന്‍ സമിതി ആശങ്കപ്രകടിപ്പിച്ചു. സിനാഡാത്മകതയുടെ പശ്ചാത്തലത്തില്‍ 2025 ജൂബിലി വര്‍ഷമായി ആചരിക്കാന്‍ സമ്മേളനം തീരുമാനിച്ചു. സമ്മേളനത്തില്‍ 170 മെത്രാന്മാര്‍ പങ്കെടുത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?