Follow Us On

23

December

2024

Monday

ദൈവദൂഷകരെ നിശബ്ദരാക്കേണ്ടത് സ്നേഹത്തിലൂടെ; വിശുദ്ധന്‍ കണ്ട ആ സ്വപ്നത്തിന്റെ 200 -ാം വാര്‍ഷികം വത്തിക്കാന്‍ ആഘോഷിച്ചത് ഇങ്ങനെ……

ദൈവദൂഷകരെ നിശബ്ദരാക്കേണ്ടത് സ്നേഹത്തിലൂടെ; വിശുദ്ധന്‍ കണ്ട ആ സ്വപ്നത്തിന്റെ 200 -ാം വാര്‍ഷികം വത്തിക്കാന്‍ ആഘോഷിച്ചത് ഇങ്ങനെ……

വത്തിക്കാന്‍ സിറ്റി: ദൈവദൂഷണം പറയുന്ന ഏതാനും യുവജനങ്ങള്‍. അവരെ അടിച്ചും ഇടിച്ചും നിശബ്ദരാക്കാന്‍ ശ്രമിക്കുന്ന കുഞ്ഞ് ജുവാന്‍(ഡോണ്‍ ബോസ്‌കോ). ഒന്‍പതാമാത്തെ വയസില്‍ വിശുദ്ധ ഡോണ്‍ ബോസ്‌കോ കണ്ട ഈ സ്വപ്നത്തില്‍ ഈശോയും മാതാവും പ്രത്യക്ഷപ്പെട്ടതോടെ കാര്യങ്ങള്‍ മാറി മറഞ്ഞു. ദൈവദൂഷണം പറയുന്നവരെ നിശബ്ദരാക്കേണ്ടത് കായികമായി നേരിട്ടുകൊണ്ടല്ലെന്നും മറിച്ച് എളിമയും സ്നേഹവും നിറഞ്ഞ സമീപനത്തിലൂടെയുമാണെന്നും ഈശോ വിശുദ്ധന് പറഞ്ഞു കൊടുത്തു. തുടര്‍ന്ന് പരിശുദ്ധ മറിയത്തിന്റെ ഇടപെടലിലൂടെ സ്വപ്നത്തിലെ ദൈവദൂഷകരായ യുവജനങ്ങള്‍ കുഞ്ഞാടുകളായി മാറുന്നു. ഇത്തരത്തിലുള്ള യുവജനങ്ങളെ ദൈവത്തിലേക്ക് നയിക്കുവാന്‍ പരിശുദ്ധ അമ്മ ഡോണ്‍ ബോസ്‌കോയോട് ആവശ്യപ്പെടുന്നതോടെയാണ് ആ സ്വപ്നം അവസാനിക്കുന്നത്.

യുവജനങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ ഡോണ്‍ ബോസ്‌കോ കണ്ട പ്രവാചകസ്വാഭമുള്ള ആദ്യ സ്വപ്നമായിരുന്നു ഇത്. ഈ സ്വപ്നത്തിന്റെ വെളിച്ചത്തിലാണ് പിന്നീട് അദ്ദേഹം ദൈവവിളി സ്വീകരിക്കുന്നതും യുവജനങ്ങളുടെ ഇടയിലുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതും. 200 വര്‍ഷങ്ങള്‍ക്കിപ്പുറം ആ സ്വപ്നം സാക്ഷാത്കരിച്ചുകൊണ്ട് ലോകത്തിന്റെ നാനാ ഭാഗങ്ങളിലും സലേഷ്യന്‍ മിഷനറിമാര്‍ യുവജനങ്ങളെ ക്രിസ്തുവിലേക്ക് ആനയിച്ചുകൊണ്ടിരിക്കുന്നു. സ്വപ്നത്തിലെ ദൃശ്യം ആവിഷ്‌കരിക്കുന്ന പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കിയാണ് അനേകം യുവജനങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ച ആ സ്വപ്നത്തിന്റെ 200 -ാം വാര്‍ഷികം വത്തിക്കാന്‍ സിറ്റി ഗവണ്‍ണമെന്റ് ആഘോഷിച്ചത്. പരിശുദ്ധ അമ്മ വിശുദ്ധ ഡോണ്‍ ബോസ്‌കോയുടെ കൈകള്‍ പിടിച്ചു നില്‍ക്കുന്നതും യുവജനങ്ങള്‍ മൃഗങ്ങളുമായി പൊരുതുന്നതും ഈശോ പരിശുദ്ധ അമ്മയിലേക്ക് കൈ ചൂണ്ടുന്നതുമാണ് സ്റ്റാമ്പില്‍ ചിത്രീകരിച്ചിരിക്കുന്നത്. 1999-ല്‍ മാരിയോ ബൊഗാനി എന്ന ചിത്രകാരന്‍ ഓയില്‍ ഉപയോഗിച്ച് വരച്ച ചിത്രമാണ്  ഇതിനായി തിരഞ്ഞെടുത്തത്. ഇതോടൊപ്പം തന്നെ വിശുദ്ധ ഡോണ്‍ ബോസ്‌കോ ഉറങ്ങി കിടക്കുമ്പോള്‍ യേശുവും പരിശുദ്ധ അമ്മയും കുഞ്ഞാടുകളും പ്രത്യക്ഷപ്പെടുന്നത് ചിത്രീകരിച്ചിരിക്കുന്ന മറ്റൊരു പ്രത്യേക സ്റ്റാമ്പും വത്തിക്കാന്‍ പുറത്തിറക്കിയിട്ടുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?