അറ്റ്ലാന്റ: അറ്റ്ലാന്റ അതിരൂപതയ്ക്കുവേണ്ടി എട്ട് സ്ഥിര ഡീക്കന്മാര് അഭിഷിക്തരായി. ബിഷപ് ജോണ്‍ എന്‍ ട്രാന് ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. അതിരൂപതിയില്‍ ഇപ്പോള്‍ സേവനം ചെയ്യുന്ന 244 പെര്‍മനന്റ് ഡീക്കന്മാര്ക്കൊപ്പം മാമ്മോദീസാ നല്‍കാനും, സംസ്കാര കര്‍മങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കാനും വിവാഹം പരികര്‍മം ചെയ്യാനും പുതിയ ഡീക്കന്മാരുടെ സേവനം അതിരൂപത ഉപയോഗപ്പെടും. ചടങ്ങില്‍ പെര്‍മന്റ് ഡീക്കന്മാരായി അഭിഷിക്തരായ എട്ടുപേരുടെയും ഭാര്യമാരും പങ്കെടുത്തു. 56 മുതല്‍ 66 വരെ പ്രായമുള്ള ഡീക്കന്മാരില് ചീഫ് ഇന്‍വസ്റ്റ്മെന്റ് ഓഫീസര്‍ മുതല്‍ ഓള്‍ട്ടര്‍നേറ്റ് മെഡിസിന് പ്രാക്ടീസ് ചെയ്യുന്ന ചിറോപ്രാക്ടര് വരെയുള്ളവര്‍ ഉള്‍പ്പെടുന്നു.
Leave a Comment
Your email address will not be published. Required fields are marked with *