ബര്‍ലിന്‍/ജര്‍മനി: അല്‍മായര്‍ക്ക് കൂടെ പ്രാതിനിധ്യം നല്‍കുന്ന സഭാ ഭരണ സംവിധാനമായ സിനഡല്‍ കൗണ്‍സില്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വോട്ടെടുപ്പ് നടത്തരുതെന്ന വത്തിക്കാന്റെ നിര്‍ദേശം ഓഗ്സ്ബര്‍ഗില്‍ ചേര്‍ന്ന ജര്‍മന്‍ ബിഷപ്സ് കോണ്‍ഫ്രന്‍സ് അംഗീകരിച്ചു.
ബിഷപ്പുമാരുടെ സമ്മേളനം ആരംഭിക്കുന്ന അതേദിവസമാണ് ഈ നിര്‍ദേശമടങ്ങിയ വത്തിക്കാന്‍ കത്ത് ജര്‍മന്‍ ബിഷപ്പുമാര്‍ക്ക് നല്‍കിയത്. ഇതോടെ വത്തിക്കാന്റെ നിര്‍ദേശത്തിന് വിരുദ്ധമായി സിനഡല്‍ കൗണ്‍സില്‍ വോട്ടെടുപ്പുമായി ജര്‍മന്‍ ബിഷപ്പുമാര്‍ മുന്നോട്ടുപോകുമോയെന്ന ആശങ്കക്ക് വിരാമമായി.
2019 മുതല്‍ ആരംഭിച്ച ജര്‍മന്‍ കത്തോലിക്ക സഭയുടെ സിനഡല്‍ പ്രക്രിയയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും വത്തിക്കാനും പലപ്പോഴും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ജര്‍മന്‍ സഭയുടെ സിനഡല്‍ പ്രക്രിയ ജര്‍മന്‍ സഭയെ ആഗോളസഭയുടെ കൂട്ടായ്മയില്‍ നിന്ന് അകറ്റുന്ന വിധത്തിലാണ് മുന്നേറുന്നതെന്ന് അടുത്തിടെ ഫ്രാന്‍സിസ് മാര്‍പാപ്പ എഴുതിയ ഒരു കത്തില്‍ പരാമര്‍ശിക്കുകയും ചെയ്തിരുന്നു.
ജര്‍മന്‍ സഭ തുടരുന്ന സിനഡല്‍ പ്രക്രിയയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ജര്‍മന്‍ ബിഷപ്പുമാരും വത്തിക്കാന്റെ പ്രതിനിധികളും തമ്മില്‍ തുടരുമെന്ന് വത്തിക്കാന്റെ കത്തില്‍ വ്യക്തമാക്കി.
Leave a Comment
Your email address will not be published. Required fields are marked with *