Follow Us On

17

June

2025

Tuesday

നിധി കണ്ടെത്തുക, അതുമതി; പാപ്പായുടെ ധ്യാനഗുരു

നിധി കണ്ടെത്തുക, അതുമതി; പാപ്പായുടെ ധ്യാനഗുരു

പാഴായ ജീവിതങ്ങളിലും ഒരിക്കലും പാഴാകാത്ത ദൈവത്തിന്റെ സാന്നിധ്യമുണ്ട്. അത് തിരിച്ചറിയുക. തത്ത്വചിന്തകനും വിശ്വാസിയുമായ സോറന്‍ കീര്‍ക്കെഗാഡ് വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് കര്‍ദിനാള്‍ റെനിയെരോ കന്താലമേസ മാര്‍പാപ്പയെയും റോമന്‍ ക്യൂരിയയെയും ധ്യാനിപ്പിച്ചു. ഫ്രാന്‍സിസ് പാപ്പായും റോമന്‍ കൂരിയയും ഫെബ്രുവരി 19 മുതല്‍ 24 വരെ നോമ്പുകാലധ്യാനത്തിലാണ്. നമ്മുടെ ജീവിതത്തില്‍ ഒന്നുമാത്രമേ ആവശ്യമുള്ളൂ. യേശുവും അവിടുത്തെ വചനവും. ഇവയില്ലെങ്കില്‍ മറ്റെന്തെല്ലാം കിട്ടിയാലും ഒന്നും കിട്ടാത്തതുപോലെയായിത്തീരും.

യേശുവിന്റെ അധരത്തില്‍ നിന്നും വരുന്ന വചനങ്ങള്‍ ആത്മാവിനു ശക്തിപകരുന്നു.  ലൂക്കാ 10/ 42 വചനത്തെ ആധാരമാക്കി,  പലവിധ കാര്യങ്ങളില്‍ വ്യഗ്രചിത്തയായിരിക്കുന്ന മാര്‍ത്തയോട് യേശു പറയുന്നു: മാര്‍ത്താ, മാര്‍ത്ത: ഒന്നു മാത്രം മതി’. ഈശോ അതുതന്നെ നമ്മോടും പറയുന്നു. നമുക്ക് ആവശ്യമായ ഒരേ ഒരു കാര്യം, ദൈവവും അവിടുത്തെ രാജ്യവും മാത്രമാണ്. ദൈവരാജ്യമെന്ന മറഞ്ഞിരിക്കുന്ന വിലയേറിയ നിധി സ്വന്തമാക്കുവാന്‍ മറ്റെല്ലാം തിരസ്‌കരിക്കുവാനും നാം തയ്യാറാവണം. പാപ്പായുടെ ധ്യാനഗുരു ഓര്‍മിപ്പിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?