Follow Us On

05

April

2025

Saturday

വിശുദ്ധ നാടിന് വേണ്ടിയുള്ള ദുഃഖവെള്ളിയിലെ സംഭാവനകള്‍ ഉദാരതയോടെ നല്‍കണമെന്ന് വത്തിക്കാന്‍

വിശുദ്ധ നാടിന് വേണ്ടിയുള്ള ദുഃഖവെള്ളിയിലെ സംഭാവനകള്‍ ഉദാരതയോടെ നല്‍കണമെന്ന്  വത്തിക്കാന്‍

ഇസ്രായേല്‍-ഹമാസ് യുദ്ധത്തിന്റെ മുറിപ്പാടുകള്‍ പേറുന്ന വിശുദ്ധ നാടിന് വേണ്ടി ഈ ദുഃഖവെള്ളി ദിനത്തില്‍, ലോകമെമ്പാടുമുള്ള കത്തോലിക്ക വിശ്വാസികള്‍ ഉദാരമായി സംഭവാന നല്‍കണമെന്ന അഭ്യര്‍ത്ഥനയുമായി വത്തിക്കാന്‍.

ബിഷപ്പുമാര്‍ക്ക് അയച്ച കത്തിലാണ് പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള ഡിക്കാസ്റ്ററി പ്രീഫെക്ടായ കര്‍ദിനാള്‍ ക്ലൗഡിയോ ഗുഗറോട്ടി ഈ അഭ്യര്‍ത്ഥന നടത്തിയത്. ദുഃഖവെള്ളി ദിവസം വിശുദ്ധ നാടിന് സംഭാവന നല്‍കുന്നത് കുറച്ച് ക്രിസ്ത്യാനികള്‍ പിന്തുടരുന്ന പവിത്രമായ പാരമ്പര്യം മാത്രമല്ല, ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ കടമായാണെന്ന് കര്‍ദിനാള്‍ വ്യക്തമാക്കി.

കഴിഞ്ഞ കാലത്ത് നിരവധി ക്രൈസ്തവര്‍ തങ്ങളുടെ വിശ്വാസം സംരക്ഷിക്കുന്നതിനായി വിശുദ്ധ നാട്ടില്‍ രക്തസാക്ഷിത്വം വരിച്ചിട്ടുണ്ടെന്ന് ഓര്‍മിപ്പിച്ച കര്‍ദിനാള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ എല്ലാം ഉപേക്ഷിച്ച് അവിടെ നിന്ന് പലായനം ചെയ്യാന്‍ ക്രൈസ്തവര്‍ നിര്‍ബന്ധിതരായേക്കാം എന്ന് സൂചിപ്പിച്ചു. യുദ്ധത്തിന് എപ്പോഴാണ് അവസാനമുണ്ടാവുക എന്ന് പറയാനാവില്ല.

അങ്ങനെ സംഭവിച്ചാല്‍ – പാലസ്തീനിലും ജെറുസലേമിലും തീര്‍ത്ഥാടകരായി എത്തുന്നവര്‍ക്ക് വേണ്ടി നടത്തുന്ന അവരുടെ ചെറിയ ബിസിനസുകള്‍ അവസാനിപ്പിച്ച് അവര്‍ പലായനം ചെയ്യുവാന്‍ ഇടയായാല്‍ – പൗരസ്ത്യസഭയുടെ ആത്മാവിന്റെ ഒരുഭാഗമായിരിക്കും ഒരുപക്ഷേ എന്നന്നേക്കുമായി നഷ്ടപ്പെടുക. ഈ സാഹചര്യത്തില്‍ സഭയുടെ ഐകദാര്‍ഢ്യം പ്രകടിപ്പിക്കുവാനുള്ള അവസരമായി ദുഃഖവെള്ളി ദിവസത്തെ സംഭാവനകള്‍ മാറ്റുവാന്‍ കര്‍ദിനാള്‍ ആഹ്വാനം ചെയ്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?