Follow Us On

12

May

2025

Monday

അബോര്‍ഷന് പിന്നാലെ ദയാവധത്തിനും നിയമസാധുത നല്‍കാന്‍ ശ്രമം; പ്രതിഷേധവുമായി ബിഷപ്പുമാര്‍

അബോര്‍ഷന് പിന്നാലെ ദയാവധത്തിനും നിയമസാധുത നല്‍കാന്‍ ശ്രമം; പ്രതിഷേധവുമായി ബിഷപ്പുമാര്‍

പാരിസ്/ ഫ്രാന്‍സ്: അബോര്‍ഷനുള്ള സ്വാതന്ത്ര്യം ഭരണഘടയില്‍ ഉള്‍പ്പെടുത്തുന്ന ആദ്യ രാജ്യമായി മാറിയതിന് പിന്നാലെ ദയാവധവും നിയമവിധേയമാക്കാനൊരുങ്ങി ഫ്രാന്‍സ്.

പ്രത്യേക സാഹചര്യങ്ങളില്‍ മരണത്തിന് സഹായിക്കാന്‍ അനുമതി നല്‍കുന്ന നിയമം മേയ് മാസത്തില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഇത് സാഹോദര്യത്തിന്റെ നിയമമാണെന്ന് വിശേഷിപ്പിച്ച പ്രസിഡന്റിന്റെ നടപടിയെ കത്തോലിക്ക ബിഷപ്പുമാര്‍ നിശിതമായി വിമര്‍ശിച്ചു. ഇത്തരമൊരു നിയമം ആരോഗ്യമേഖലയെ മരണോന്മുഖമാക്കി മാറ്റുമെന്ന് റെയിന്‍സ് ആര്‍ച്ചുബിഷപ് എറിക് ഡി മൗലിന്‍സ് ബ്യൂഫോര്‍ട്ട് പ്രതികരിച്ചു. ദയാവധത്തിനും ആത്മഹത്യക്ക് സഹായം നല്‍കുന്നതിനും അനുമതി നല്‍കുന്ന നിയമത്തെ സാഹോദര്യത്തിന്റെ നിയമം എന്ന് വിശേഷിപ്പിക്കുന്നത് ജനങ്ങളെ കബളിപ്പിക്കലാണെന്ന് അദ്ദേഹം പറഞ്ഞു.

മരിക്കാന്‍ നല്‍കുന്ന സഹായം സാഹോദര്യത്തിന്റെ പ്രകടനമായി കാണാനാവില്ലെന്നും ദുര്‍ബലമായിരിക്കുന്ന അവസ്ഥയിലും അന്ത്യത്തോളം കൂടെയായിരിക്കുന്നതാണ് സാഹോദര്യമെന്നും ടൂര്‍സ് ആര്‍ച്ചുബിഷപ് വിന്‍സെന്റ് ജോര്‍ഡി പ്രതികരിച്ചു. പ്രത്യാശ നഷ്ടപ്പെട്ട അവസ്ഥയില്‍ കഴിയുന്ന സമൂഹത്തെ കൂടുതല്‍ ഡിപ്രഷനിലേക്ക് തള്ളിവിടാന്‍ മാത്രമേ ഈ നിയമനിര്‍മാണം ഉപകരിക്കുകയുള്ളൂവെന്ന് ലില്ലെ ആര്‍ച്ചുബിഷപ് ലോറന്റ് ലെ ബൗള്‍ഷ് പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?