Follow Us On

23

February

2025

Sunday

കുരിശിലാണ് യഥാര്‍ത്ഥ ദൈവമഹത്വം വെളിപ്പെടുന്നത്

കുരിശിലാണ് യഥാര്‍ത്ഥ ദൈവമഹത്വം വെളിപ്പെടുന്നത്

യഥാര്‍ത്ഥ സന്തോഷവും ദൈവമഹത്വവും മനുഷ്യന്റെ വിജയത്തിലൂടെയോ പ്രശസ്തിയിലൂടെയോ ബഹുജനസമ്മതിയിലൂടെയോ അല്ല വെളിപ്പെടുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കുരിശിലാണ് ദൈവമഹത്വം യഥാര്‍ത്ഥമായി വെളിപ്പെടുന്നതെന്ന് ത്രികാലജപപ്രാര്‍ത്ഥനക്കുശേഷം നടത്തിയ പ്രസംഗത്തില്‍ പാപ്പ പറഞ്ഞു.

കുരിശുമരണം പരാജയമാണെന്നും ഉത്ഥാനത്തിലാണ് ദൈവം മഹത്വപ്പെടുന്നതെന്നും നാം ചിന്തിച്ചേക്കാം. എന്നാല്‍ തന്റെ പീഡാസഹനത്തെക്കുറിച്ച് യേശു ഇപ്രകാരം പറയുന്നു -”മനുഷ്യപുത്രന്‍ മഹത്വപ്പെടാനുള്ള സമയമായിരിക്കുന്നു.” (യോഹ. 12:23). സ്വജീവന്‍ തന്നെ നല്‍കുന്ന സ്നേഹമാണ് ദൈവത്തിന്റെ മഹത്വം. തന്നെത്തന്നെ നല്‍കുന്നതാണ് അവിടുത്തെ മഹത്വം. ഇത് കുരിശില്‍ അതിന്റെ പാരമ്യത്തില്‍ എത്തുന്നു. തന്നെ ക്രൂശിച്ചവരോട് ക്ഷമിച്ചുകൊണ്ട് അവിടുന്ന് ദൈവകരുണയുടെ മുഖം പൂര്‍ണമായി വെളിപ്പെടുത്തുന്നു.

ഇന്ന് ലോകം മനസിലാക്കുന്ന മഹത്വം ഇതില്‍ നിന്ന് വ്യത്യസ്തമാണെന്ന് പാപ്പ പറഞ്ഞു. ലോകത്തിന്റെ മഹത്വം അസ്തമിക്കുമ്പോള്‍ ക്രൈസ്തവികമായ ജീവിതശൈലി ശാശ്വതമായ സന്തോഷം പ്രദാനം ചെയ്യും. നാം നമ്മെത്തന്നെ മറ്റുള്ളവര്‍ക്കായി നല്‍കുകയും ക്ഷമിക്കുകയും ചെയ്യുമ്പോള്‍ ദൈവത്തിന്റെ മഹത്വം നമ്മിലൂടെ പ്രകാശിക്കുമെന്നും പാപ്പ പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?