വത്തിക്കാന്‍ സിറ്റി: നൂറുകണക്കിന് വൈദികരും ബിഷപ്പമാരും കര്‍ദിനാള്‍മാരും 60,000ത്തോളം വരുന്ന വിശ്വാസികളും കുരുത്തോലകളുമേന്തി വത്തിക്കാനില്‍നടന്ന ഓശാന ഞായര്‍ തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തു.
ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മികത്വം വഹിച്ച തിരുക്കര്‍മങ്ങളില്‍ പാപ്പ പക്ഷെ എഴുതി തയാറാക്കിയ പ്രസംഗം വായിച്ചില്ല. അടുത്തിടെയായി അനാരോഗ്യം മൂലം പല പ്രസംഗങ്ങളും പാപ്പ ഒഴിവാക്കിയിരുന്നു.
യേശുവിന്റെ കുരിശുയാത്രയില്‍ പങ്കുചേരുന്നതുവഴി അവിടുത്തെ ഉത്ഥാനത്തിലും പങ്കാളികളാകുവാന്‍ വിശ്വാസികള്‍ക്ക് സാധിക്കുമെന്ന് പാപ്പ ദിവ്യബലിയുടെ ആരംഭത്തില്‍ പറഞ്ഞു.
ദിവ്യബലിയുടെ അവസാനത്തില്‍ മോസ്‌കോയിലുണ്ടായ സ്‌ഫോടനത്തില്‍ ഇരകളായവര്‍ക്ക് വേണ്ടിയും ഉക്രെയ്‌നില്‍ സമാധാനമുണ്ടാകുന്നതിനായും പാപ്പ പ്രാര്‍ത്ഥിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *