Follow Us On

06

January

2025

Monday

മാര്‍ ഗ്രിഗോറിയോസ് സ്മാരക ബഥനി ശാന്തിഭവന്‍ സ്പെഷ്യല്‍ സ്‌കൂള്‍ രജതജൂബിലി നിറവില്‍

മാര്‍ ഗ്രിഗോറിയോസ് സ്മാരക ബഥനി ശാന്തിഭവന്‍ സ്പെഷ്യല്‍ സ്‌കൂള്‍ രജതജൂബിലി നിറവില്‍

തിരുവല്ല: ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസിന്റെ സ്മാരകമായി ജന്മനാടായ കല്ലൂപ്പാറ കടമാന്‍കുളത്ത് പ്രവര്‍ത്തിച്ചുവരുന്ന മാര്‍ ഗ്രിഗോറിയോസ് മെമ്മോറിയല്‍ ബഥനി ശാന്തിഭവന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ രജതജൂബിലി നിറവില്‍. ബഥനി സന്യാസിനീസമൂഹം തിരുവല്ലാ പ്രൊവിന്‍സിന്റെ ചുമതലയില്‍ നടത്തിവരുന്ന സ്‌കൂളിന്റെ കൂദാശ 1999 മെയ് 25-ന് ബിഷപ് ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസാണ് നിര്‍വഹിച്ചത്. സ്‌കൂളിന്റെ ഉദ്ഘാടനം ആര്‍ച്ചുബിഷപ് സിറില്‍ മാര്‍ ബസേലിയോസ് നിര്‍വഹിച്ചു.

14 കുട്ടികളുമായി ആരംഭിച്ച സ്ഥാപനത്തില്‍, നിലവില്‍ 158 കുട്ടികള്‍ പഠനം നടത്തുന്നു. ബഥനി സിസ്റ്റേഴ്‌സിന്റെയും സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍മാരുടെയും നേതൃത്വത്തില്‍ കുട്ടികളുടെ സമഗ്ര വളര്‍ച്ച ലക്ഷ്യമാക്കി പാഠ്യ-പാഠ്യേതര പദ്ധതികള്‍ അവരുടെ നിലവാരത്തിനനുസരിച്ച് തയാറാക്കുകയും ക്രമമായ വിലയിരുത്തലുകളിലൂടെ മതിയായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്നു. ഈ സ്ഥാപനത്തിലൂടെ ഏകദേശം ആയിരത്തോളം കുട്ടികള്‍ക്ക് വിവിധ തരത്തിലുള്ള പരിശീലനം നല്‍കാനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനും കഴിഞ്ഞു.

കൃത്യമായ തെറാപ്പിയും പരിശീലനവും നല്‍കി മുന്നൂറോളം കുട്ടികളെ പൊതുവിദ്യാഭ്യാസം നേടുന്നതിന് പ്രാപ്തരാക്കി. എല്ലാ സംവിധാനങ്ങളോടുംകൂടിയ സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി, ഒക്യുപ്പേഷണല്‍ തെറാപ്പി, സെന്‍സറി മുറി, സെന്‍സറി പാര്‍ക്ക്, കമ്പ്യൂട്ടര്‍ ലാബ് എന്നിവയുടെ സഹായവും കുട്ടികളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. സംഗീതം, നൃത്തം, യോഗ, ചെണ്ട, തബല, ബാന്‍ഡ്‌സെറ്റ് എന്നിവയില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കിവരുന്നു.
ജില്ലാ-സംസ്ഥാന-ദേശീയ-രാജ്യാന്തര കലാ-കായിക മത്സരങ്ങളില്‍ വിജയം കൈവരിക്കാനും മെഡല്‍ ജേതാക്കളായ അഞ്ച് ഒളിമ്പ്യന്മാരെ വളര്‍ത്തിയെടുക്കാനും സ്‌കൂളിന് സാധിച്ചു. 18 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കായി വൊക്കേഷണല്‍ സെ ന്റര്‍ പ്രവര്‍ത്തിക്കുന്നു. കൃഷിയിലും വിവിധ വസ്തുക്കളുടെ നിര്‍മാണത്തിലും കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്.

സിസ്റ്റര്‍ മാഗി എസ്‌ഐസിയായിരുന്നു പ്രഥമ പ്രിന്‍സിപ്പല്‍. 2002 മുതല്‍ സിസ്റ്റര്‍ മേഴ്‌സിലെറ്റ് സ്‌കൂളിന്റെ പ്രിന്‍സിപ്പലായി പ്രവര്‍ത്തിക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?