Follow Us On

04

July

2025

Friday

കരുവന്‍ചാല്‍ സെന്റ് ജോസഫ്സ് ആശുപത്രി വജ്രജൂബിലി നിറവില്‍

കരുവന്‍ചാല്‍ സെന്റ് ജോസഫ്സ് ആശുപത്രി വജ്രജൂബിലി നിറവില്‍

ആലക്കോട്: തളിപ്പറമ്പിന്റെ കിഴക്കന്‍ മലയോരത്തെ ആശുപത്രിയാണ് തലശേരി അതിരൂപതയുടെ സ്ഥാപനമായ കരുവന്‍ചാല്‍ സെന്റ് ജോസഫ്‌സ് ആശുപത്രി. 1960-കളുടെ തുടക്കത്തില്‍ ഒറ്റമുറിയില്‍ ഒരു കമ്പോണ്ടറും നഴ്‌സും മാത്രമുള്ള ആതുരശുശ്രൂഷാകേന്ദ്രമായി തുടങ്ങിയതായിരുന്നു ഇത്.

1964-65 വര്‍ഷത്തില്‍ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പള്ളിയുടെ ശ്രമഫലമായി രൂപതയുടെ സ്ഥാപനമായി ആശുപത്രി മാറ്റി സ്ഥാപിതമായി. കിടത്തിചികിത്സാ സൗകര്യങ്ങളുള്ള കെട്ടിടം അന്നത്തെ എറണാകുളം അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പാറേക്കാട്ടിലാണ് വെഞ്ചരിച്ച് ഉദ്ഘാടനം ചെയ്തത്. അന്നുതന്നെ കരുവന്‍ചാല്‍ ടൗണില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ കുരിശുപള്ളിയും വെഞ്ചരിച്ചു.

ആശുപത്രിയുടെ വജ്രജൂബിലി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളോടെ ആഘോഷിക്കുകയാണ്. ജൂബിലിയാഘോഷ പരിപാടികള്‍ ആര്‍ച്ചുബിഷപ് എമിരറ്റസ് മാര്‍ ജോര്‍ജ് ഞറളക്കാട്ട് ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. മോണ്‍. ആന്റണി മുതുകുന്നേല്‍ അധ്യക്ഷത വഹിച്ചു. നടുവില്‍ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടപള്ളില്‍ നൂറ് കര്‍മപദ്ധതികള്‍ പ്രകാശനം ചെയ്തു.

കഴിഞ്ഞ കാലങ്ങളില്‍ ആശുപത്രിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരുന്ന ‘ഹോപ്പ് പാലിയേറ്റീവ് കെയര്‍ സംഘടനാ’ പ്രവര്‍ത്തകരെ ആദരിച്ചു. ‘ആക്‌സിവോന്‍’ എന്ന പേരില്‍ നടത്തുന്ന വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി വിവിധ കര്‍മപരിപാടികള്‍ ഒരു വര്‍ഷത്തിനിടെ നടത്തും.

ജൂബിലി ഉദ്ഘാടന ചടങ്ങില്‍ വായാട്ടുപറമ്പ് സെന്റ് ജോസഫ്‌സ് ഫൊറോന വികാരി റവ. ഡോ. തോമസ് തെങ്ങുമ്പള്ളില്‍, ഇടവക വികാരി ഫാ. ജോസഫ് ഈനാച്ചേരി, ആശുപത്രി ഡയറക്ടര്‍ ഫാ. സാബു പുതുശേരി, ഡോ. അമല്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു.

അത്യാധുനിക സൗകര്യങ്ങളോടെയുള്ള മലയോരമേഖലയിലെ ഈ ആശുപത്രി തലശേരി അതിരൂപതയുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?