Follow Us On

08

October

2024

Tuesday

മത്സ്യത്തൊഴിലാളിയുടെ മരണത്തിന്റെ ഉത്തരവാദിത്വം അധികൃതര്‍ക്കെന്ന് കെഎല്‍സിഎ

മത്സ്യത്തൊഴിലാളിയുടെ മരണത്തിന്റെ ഉത്തരവാദിത്വം അധികൃതര്‍ക്കെന്ന് കെഎല്‍സിഎ
കൊച്ചി: മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഇന്നലെ ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുന്‍പ് സമാന സാഹചര്യത്തില്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതുകൊണ്ടാണെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍. ഇന്നലെ പുലര്‍ച്ചെ 3.30ന് മത്സ്യബന്ധനത്തിനായി പോകുമ്പോള്‍ ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞ് മരിച്ച പുതുക്കുറിച്ചി സ്വദേശി ജോണ്‍ ഫെര്‍ണാണ്ടസ് (64) ഈ അപകട പൊഴിയിലെ 76-ാമത്തെ ഇരയാണ്.
 തിരുവനന്തപുരം ജില്ലയില്‍ വിഴിഞ്ഞം കഴിഞ്ഞാല്‍ ഫിഷിംഗ് ആവശ്യങ്ങള്‍ക്കുള്ള രണ്ടാമത്തെ പുലിമുട്ട് ഹാര്‍ബര്‍ ആണ് മുതലപ്പൊഴി. സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് സ്റ്റേഷന്‍ കേരള സര്‍ക്കാരിന് വേണ്ടി നടത്തിയ പഠനത്തില്‍ മുതലപ്പൊഴി ഹാര്‍ബറുമായി ബന്ധപ്പെട്ട പുലിമുട്ട് നിര്‍മ്മാണങ്ങളാണ് അഞ്ചുതെങ്ങ് മേഖലയിലെ നാല് ഗ്രാമങ്ങളിലെയും ക്രമേണയുള്ള തീരശോഷണത്തിന് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞതവണ അപകടമരണം ഉണ്ടായപ്പോള്‍ സ്ഥലത്തെത്തിയ സഭാ അധികാരികളോട് ഷോ കാണിക്കരുത് എന്ന് ആക്ഷേപിച്ച് അവര്‍ക്കെതിരെ കലാപ ആഹ്വാനത്തിന് കേസെടുക്കുക കൂടി ചെയ്തതാണ്. പിന്നീട് സമരങ്ങള്‍ക്ക് ശേഷം നടന്ന ചര്‍ച്ചകളില്‍ മുതലപ്പൊഴി അപകടരഹിതമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഏഴ് ആവശ്യങ്ങള്‍ ഉള്‍പ്പെടുന്ന നടപടികള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഉറപ്പുകള്‍ ഒന്നും പാലിക്കപ്പെട്ടില്ല, നഷ്ടപരിഹാര പാക്കേജും ഉണ്ടായില്ല. സമയബന്ധിതമായി അന്ന് പറഞ്ഞ കാര്യങ്ങള്‍ ചെയ്തിരുന്നെങ്കില്‍ ഇപ്പോള്‍ ഈ അപകടം ഉണ്ടാകുമായിരുന്നില്ല. നടപടികള്‍ പൂര്‍ത്തിയാകാത്തതിന് കാരണക്കാരായവര്‍ ഈ മരണത്തിന് ഉത്തരവാദിത്വം ഏറ്റെടുക്കണം.
ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന ഈ നിലപാടിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ഉണ്ടാകുമെന്ന് കെഎല്‍സിഎ ഭാരവാഹികള്‍ പറഞ്ഞു.  പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബിജു ജോസി, ട്രഷറര്‍ രതീഷ് ആന്റണി, വിന്‍സി ബൈജു, ബേബി ഭാഗ്യോദയം,  അഡ്വ. ജസ്റ്റിന്‍ കരിപാട്ട്, നൈജു അറക്കല്‍, സാബു കാനക്കാപള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു. മെയ് നാലിന് ആലപ്പുഴയില്‍ സംസ്ഥാന സമിതി യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ തീരുമാനിക്കും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?