Follow Us On

13

June

2025

Friday

കര്‍മ്മപദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

കര്‍മ്മപദ്ധതികള്‍ ഉദ്ഘാടനം ചെയ്തു
സുല്‍ത്താന്‍ ബത്തേരി: ബത്തേരി രൂപതയിലെ മലങ്കര കാത്തലിക് അസോസിയേഷന്റെ കര്‍മ പദ്ധതികളുടെ ഉദ്ഘാടനം സെന്റ് അല്‍ഫോന്‍സാ കോളജ് ഓഡിറ്റോറിയത്തില്‍ രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ് നിര്‍വഹിച്ചു.
 അസോസിയേഷന്റെ മുന്‍കാല നേതാക്കളുടെ കുടുംബസംഗമം രൂപത വികാരി ജനറാള്‍ മോണ്‍. ജേക്കബ് ഓലിക്കല്‍ ഉദ്ഘാടനം ചെയ്തു. മുഖ്യവികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ കീപ്പളളില്‍ മുഖ്യപ്രഭാഷണം നടത്തി.
വൈദിക ഉപദേഷ്ടാവ് ഫാ. ജയിംസ് മലേപറമ്പില്‍, അസോസിയേഷന്‍ രൂപത പ്രസിഡന്റ് റോയി വര്‍ഗീസ് കയ്യാലത്ത്, ജനറല്‍ സെക്രട്ടറി ഷാജി കൊയിലേരി, ലാലി ജോസ്, കെ.ജെ. മാത്യു, കുര്യാച്ചന്‍ മറ്റമന, തോമസ് നാച്ചേരിയില്‍, ജിദു തോമസ്, ഷാജി പ്ലാവില, ചെറിയാന്‍ മഠത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
‘സഭയുടെ പ്രവര്‍ത്തനത്തില്‍ അല്മായരുടെ നേതൃത്വം’ എന്ന വിഷയത്തില്‍ ഇന്‍ഫാം നാഷണല്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍ ക്ലാസെടുത്തു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?