Follow Us On

02

January

2025

Thursday

വിശുദ്ധിയോടെ ജീവിച്ച് വിശുദ്ധിയിലേക്കുള്ള മാര്‍ഗം കാണിച്ചുതന്ന വൈദികനാണ് ഫാ. മാവേലില്‍: മാര്‍ ഇഞ്ചനാനിയില്‍

വിശുദ്ധിയോടെ ജീവിച്ച് വിശുദ്ധിയിലേക്കുള്ള മാര്‍ഗം കാണിച്ചുതന്ന വൈദികനാണ് ഫാ. മാവേലില്‍: മാര്‍ ഇഞ്ചനാനിയില്‍
കൈനകരി: വിശുദ്ധിയോടെ ജീവിച്ച് വിശുദ്ധിയിലേക്കുള്ള മാര്‍ഗം കാണിച്ചുതന്ന വൈദികനാണ് ഫാ. മാത്യു മാവേലില്‍ എന്ന് താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍.
കൈനകരി സെന്റ് മേരീസ് ദൈവാലയത്തില്‍ നടന്ന മൃതസംസ്‌കാര ശുശ്രൂഷയില്‍ ദിവ്യബലിമധ്യേ വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. അച്ചനോടൊപ്പം ഏറ്റവും കാലം പ്രവൃത്തിച്ച വ്യക്തി താനായിരിക്കുമെന്ന് മാര്‍ ഇഞ്ചനാനിയില്‍ പറഞ്ഞു.
 25 വര്‍ഷത്തോളം ഒരുമിച്ചു പ്രവര്‍ത്തിച്ചു. കോര്‍പറേറ്റു മാനേജര്‍, വികാരി ജനറാള്‍, കത്തീഡ്രല്‍ വികാരി, കണ്‍സള്‍ട്ടര്‍ തുടങ്ങി വിവിധ മേഖലകളില്‍ ദീര്‍ഘമായി ശുശ്രൂഷകള്‍ ചെയ്തപ്പോള്‍ ഒരുമിച്ചിരുന്ന് കാര്യങ്ങള്‍ വിശകലനം ചെയ്യുകയും ഒന്നിച്ചു പ്രാര്‍ത്ഥിക്കുകയും ഒരുമിച്ചു ഭക്ഷണം കഴിക്കുകയും ചെയ്ത നല്ല അനുഭവങ്ങളോട് യാത്ര പറയുകയാണ് ഈ വേര്‍പാടിന്റെ അവസരത്തിലെന്ന് മാര്‍ ഇഞ്ചനാനിയില്‍ അനുസ്മരിച്ചു.
വിശുദ്ധനായ പുരോഹിതന്റെ മൃതസംസ്‌കാര ശുശ്രൂഷകളിലാണ് നാം പങ്കെടുക്കുന്നതെന്ന് ദീര്‍ഘകാലമുള്ള അടുത്ത അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഉറപ്പായും പറയാന്‍ സാധിക്കും. പൗരോഹിത്യത്തെ മണ്‍പാത്രത്തിലെ നിധിപോലെ ഹൃദയത്തോടു ചേര്‍ത്തുവച്ച പുരോഹിതനായിരുന്നു മാത്യു അച്ചന്‍. കുട്ടനാട്ടില്‍നിന്നും 1960-കളില്‍ തീര്‍ത്തും അപരിചിതമായ മലബാറിലേക്ക് ശുശ്രൂഷക്കായി കര്‍ത്താവു വിളിച്ചപ്പോള്‍ ആ വിളിയുടെ സ്വരം ശ്രവിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
വള്ളോപ്പിള്ളി പിതാവിനോടൊപ്പം ചേര്‍ന്നുനിന്നുകൊണ്ട് അസൗകര്യങ്ങളുടെ കേന്ദ്രങ്ങളെ സൗകര്യങ്ങളുടെ മേഖലകളായി മാറ്റാന്‍ കഠിനാധ്വാനം ചെയ്തു. വിശുദ്ധ ചാവറ പിതാവിന്റെ കൈനകരിയില്‍നിന്നും വന്നതുകൊണ്ടാകാം ആഴമേറിയ ആധ്യാത്മികത സ്വന്തമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചത്. സ്വര്‍ഗത്തില്‍ വലിയ കാര്യങ്ങള്‍ക്കായി മാത്യു അച്ചന്‍ നിയോഗിക്കപ്പെടുമെന്നും മാര്‍ ഇഞ്ചനാനിയില്‍ പറഞ്ഞു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?