Follow Us On

20

May

2024

Monday

ഡോ. കെ.പി യോഹന്നാന്‍ നിത്യതയില്‍

ഡോ. കെ.പി യോഹന്നാന്‍ നിത്യതയില്‍
തിരുവല്ല: റേഡിയോ പ്രഭാഷണങ്ങളിലൂടെ ശ്രദ്ധേയനായ ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് സ്ഥാപകനും അധ്യക്ഷനുമായ ഡോ. മാര്‍ അത്തനേഷ്യസ് യോഹാന്‍ പ്രഥമന്‍ (ഡോ. കെ.പി യോഹന്നാന്‍) നിത്യതയിലേക്ക്.  74 വയസായിരുന്നു. ചൊവ്വാഴ്ച യുഎസിലെ ഡാലസില്‍ ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പി ച്ചിരിക്കുകയായിരുന്നു.
ഡാലസിലെ സില്‍വര്‍സിന്റില്‍ പ്രഭാതസവാരിക്കിടെയാണ് വാഹനമിടിച്ച് ഗുരുതരമായി പരുക്കേറ്റത്. ശസ്ത്രക്രിയയെത്തുടര്‍ന്ന് ആരോഗ്യ നിലയില്‍ നേരിയ പുരോഗതി ഉണ്ടായെങ്കിലും ഇന്നലെ ഇന്ത്യന്‍ സമയം രാത്രി 7 മണിയോടെയാണ് മരണം സ്ഥിതീകരിച്ചത്.
അപ്പര്‍ കുട്ടനാട്ടിലെ നിരണം കടപ്പിലാരില്‍ കുടുംബത്തില്‍ 1950 മാര്‍ച്ച് എട്ടിനാണ് ഡോ. കെ.പി യോഹന്നാന്റെ ജനനം. ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന പ്രസ്ഥാനത്തിലൂടെയാണു സുവിശേഷ പ്രവര്‍ത്തന രംഗത്തെത്തിയത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ‘ഗോസ്പല്‍ ഫോര്‍ ഏഷ്യ’ സാമൂഹിക-സേവന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി.
ഡോ. കെ പി യോഹന്നാന്റെ നേതൃത്വത്തില്‍ 2003ലാണ് ബിലീവേഴ്‌സ് ചര്‍ച്ച് സ്വതന്ത്രസഭയായി പ്രവര്‍ത്തനം ആരംഭിച്ചത്. അദ്ദേഹം കൗമാരകാലത്തുതന്നെ ബൈബിള്‍ പ്രഭാഷകനായിരുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?