Follow Us On

20

May

2024

Monday

കാഞ്ഞിരപ്പള്ളി രൂപതാദിനം: ഏകദിന ബൈബിള്‍ കണ്‍വന്‍ഷന്‍ 11-ന്

കാഞ്ഞിരപ്പള്ളി രൂപതാദിനം: ഏകദിന ബൈബിള്‍ കണ്‍വന്‍ഷന്‍ 11-ന്
എരുമേലി: കാഞ്ഞിരപ്പള്ളി രൂപതാദിനത്തോടനുബന്ധിച്ച് അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിലെ ഫാ. ബിനോയി കരിമരുതുങ്കല്‍ നയിക്കുന്ന ഏകദിന ബൈബിള്‍ കണ്‍വന്‍ഷന്‍ മെയ് 11ന് (ശനി) രാവിലെ 9.00 മുതല്‍ എരുമേലി അസംപ്ഷന്‍ ഫൊറോന പള്ളിയില്‍ നടക്കും.
രാവിലെ 9 മണിക്ക് രൂപതാ വികാരി ജനറാള്‍ ഫാ. ജോസഫ് വെള്ളമറ്റം പരിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ആമുഖ സന്ദേശം നല്‍കും.
രാവിലെ ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ ഉച്ചകഴിഞ്ഞ് 2.30ന് സമാപിക്കും. ഏകദിന ബൈബിള്‍ കണ്‍വന്‍ഷന്‍ വേദിയായ എരുമേലി ഫൊറോന പള്ളിയങ്കണത്തിലെ അവസാനഘട്ട ഒരുക്കങ്ങളുള്‍പ്പെടെ പൂര്‍ത്തിയായതായും പങ്കെടുക്കുന്നവര്‍ക്ക് അടിയന്തര വൈദ്യസഹായമുള്‍പ്പെടെ ക്രമീകരിച്ചിട്ടുണ്ടെന്നും ജനറല്‍ കണ്‍വീനറും എരുമേലി ഫൊറോന വികാരിയുമായ ഫാ. വര്‍ഗീസ് പുതുപ്പറമ്പില്‍ അറിയിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?