Follow Us On

22

January

2025

Wednesday

ജീവവചനത്തിന്റെ മൊഴികള്‍

ജീവവചനത്തിന്റെ  മൊഴികള്‍

ജെയിംസ് ഇടയോടി, മുംബൈ

ദൈവികരഹസ്യങ്ങള്‍ ഹൃദയത്തിന്റെ ഭാഷയില്‍ പ്രഘോഷിച്ച് ശ്രോതാക്കളുടെ മനസില്‍ ദൈവകൃപ വിരിയിക്കുന്ന വചനപ്രഘോഷകനായണ് ബ്രദര്‍ ടി.സി. ജോര്‍ജ്. കഴിഞ്ഞ 38 വര്‍ഷമായി വിവിധ വേദികളില്‍, വിവിധ ഭാഷകളില്‍, വിവിധ രാജ്യങ്ങളില്‍ പതിനായിരക്കണക്കിന് ഹൃദയവയലുകളില്‍ അദ്ദേഹം വചനം വിതച്ചു.

എടത്വ സ്വദേശിയും, മുംബൈ നിവാസിയുമായ തുണ്ടുപറമ്പില്‍ ടി.സി.ജോര്‍ജ്; ജോര്‍ജ്-മറിയാമ്മ ദമ്പതികളുടെ നാല് മക്കളില്‍ ഒരുവനാണ്. കഷ്ടപാടിന്റെ ചെറുപ്പകാലത്തും അമ്മയോടൊപ്പം ദൈവസന്നിധിയില്‍ ആശ്രയം കണ്ടെത്തി വളര്‍ന്നു. അങ്ങനെ ചിറ്റപ്പന്റെ സഹായത്തോടെ മുംബൈയില്‍ എത്തിയ ജോര്‍ജ് സിവില്‍ എഞ്ചിനീയറിംങ്ങ് & ആര്‍ക്കിടെക്റ്റ് പഠിച്ചു.

അമ്മ ഹൃദയത്തില്‍ വിതച്ച അത്മീയ വിത്തുകള്‍ വളരാന്‍ ഈ സമയം സാഹചര്യം കിട്ടി. കലീനാ എന്ന സ്ഥലത്ത് ചെറിയ കൂട്ടായ്മയില്‍ ചേര്‍ന്ന് വചനം പങ്കുവച്ചപ്പോള്‍ അവിടെ അല്‍ഭുതങ്ങളും അടയാളങ്ങളും സംഭവിച്ചു. ജോര്‍ജ് അറിയാതെ വചനത്തിന്റെ ശക്തമായ ഒഴുക്ക് അദ്ദേഹത്തില്‍ ഉണ്ടായി. വരദാനങ്ങള്‍ ജോര്‍ജില്‍ പ്രകടമായി. അവിടെ ഒരു വചനപ്രഘോഷകന്‍ പിറവിയെടുകയായിരുന്നു. അന്ധേരി, ചക്കാല വിനയാലയ ആശ്രമത്തില്‍ വച്ച് വരദാനവളര്‍ച്ചാ ധ്യാനത്തില്‍ പങ്കെടുത്തപ്പോള്‍ തന്റെ ശുശ്രൂഷക്കായി ദൈവം വിളിക്കുന്ന എന്ന സന്ദേശം ജോര്‍ജിന്റെ ശുശ്രൂഷകള്‍ക്ക് തുടക്കംകുറിക്കുന്നതിന് കാരണമായി.
1988-ല്‍ കല്യാണ്‍ രൂപത നിലവില്‍ വന്നതോടെ കരിസ്മാറ്റിക്ക് കോര്‍ കമ്മറ്റി അംഗമായി ടി.സി ജോര്‍ജ് തിരഞ്ഞെടുക്കപ്പെട്ടു. കല്യാണ്‍ രൂപതയില്‍ കരിസ്മാറ്റിക്ക് മൂവ്‌മെന്റ് നാല് റീജിയനുകളായി വേര്‍തിരിച്ചപ്പോള്‍ ഇദ്ദേഹത്തെ സെന്‍ട്രല്‍ റീജിയന്റെ ചെയര്‍മാനായി നിയമിച്ചു. വചന പ്രഘോഷണത്തോടൊപ്പം കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാനായി കെട്ടിടങ്ങളുടെ കോണ്‍ട്രാക്റ്റ് വര്‍ക്കുകള്‍ എടുത്ത് ചെയ്യാന്‍ ആരംഭിച്ചു. എന്നാല്‍ ഒരു ഇടവേളക്ക് ശേഷം ദൈവം നല്‍കിയ ബോധ്യമനുസരിച്ച് പണികള്‍ നിര്‍ത്തി വച്ച് വചനപ്രഘോഷണ രംഗത്ത് മാത്രം അദ്ദേഹം ശ്രദ്ധ നല്‍കി. പിന്നീട് ഇങ്ങോട്ട് അനേകയിടങ്ങളില്‍ ദൈവവചനവുമായി കടന്നുചെല്ലാന്‍ ദൈവം അനുവദിച്ചു.

ചങ്ങനാശേരി അതിരൂപത, തക്കല, കോഴിക്കോട്, താമരശേരി, മാനന്തവാടി, തലശേരി അതിരൂപത തുടങ്ങി അനേകയിടങ്ങളില്‍ ധ്യാനങ്ങള്‍ നടത്താന്‍ ദൈവം അവസരങ്ങള്‍ നല്‍കി. മാനസികരോഗികള്‍ക്കായുള്ള ധ്യാനം, നേഴ്‌സസ് മിനിസ്റ്റിറിക്ക് വേണ്ടി ധ്യാനം, വിധവാ ധ്യാനം, മദ്യപാനികള്‍ക്കുള്ള ധ്യാനം, കൂടാതെ വിവാഹ ഒരുക്ക കോഴ്‌സ് എന്നിങ്ങനെ പലവിധ ശുശ്രൂഷകള്‍ നടത്താന്‍ അവസരം ലഭിച്ചു.

വര്‍ഗീസ് ചക്കലയ്ക്കല്‍ പിതാവിന്റെ കീഴില്‍ കണ്ണൂര്‍ രൂപതയിലെ ഇഗ്നേഷ്യന്‍ റിട്രീറ്റ് സെന്ററില്‍ ഏഴ് വര്‍ഷത്തോളം ശുശ്രൂഷ ചെയ്തിട്ടുണ്ട്. മാര്‍ത്താണ്ടം രൂപതയില്‍ ബിഷപ് മാര്‍ വില്‍സന്റ് പൗലോസ് തിരുമേനിയുടെ നിര്‍ദേശപ്രകാരം കുഴിത്തറയില്‍ താബോര്‍ ജപം ഇല്ലം എന്ന പേരില്‍ റിട്രീറ്റ് സെന്റര്‍ ആരംഭിച്ചു. ഫീയാത്ത് മിഷന്റെ ഹിന്ദിഭാഷയിലുള്ള പ്രസംഗപരിശീലനം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിക്കൊടുക്കാറുണ്ട്.

ഇപ്പോള്‍ ചങ്ങനാശേരി അതിരൂപതയിലെ ഫാ. മാത്യു താനിയത്ത് അച്ചന്റെകൂടെയും ആലപ്പുഴ ഐ.എം.എസിലും ദിവ്യകാരുണ്യാശ്രമം താന്നിപ്പുഴ, വരാപ്പുഴ അതിരൂപതയില്‍ പച്ചാളം വചനാലയത്തിലും തൃശൂര്‍ രൂപതയിലെ ലീഡേഴ്‌സിനുള്ള എല്‍റോയി മിനിസ്റ്ററിയുടെ ലീഡറായും ശുശ്രൂഷകള്‍ ചെയ്യുന്നുണ്ട്.
‘ഇദ്ദേഹം രൂപം നല്‍കിയ സാന്തോം മിനിസ്റ്ററി-മുംബൈയുടെ ബാനറില്‍ വിവിധ രാജ്യങ്ങളില്‍ വചനപ്രഘോഷണം പലതവണ നടത്തിയിട്ടുണ്ട.് ശുശ്രൂഷകള്‍ക്ക് താങ്ങായി ഭാര്യ തങ്കമ്മ ജോര്‍ജും രണ്ട് ആണ്‍മക്കളുംകൂടെയുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?