Follow Us On

02

January

2025

Thursday

സിഎംഐ സഭാ സ്ഥാപനത്തിന്റെ 193-ാം വാര്‍ഷികാഘോഷം 11-ന്

വിശുദ്ധ മദര്‍ തെരേസയുടെ പെയിന്റിംഗിന് ദേശീയ അംഗീകാരം നേടിയ ഒരു എഞ്ചിനീയറുടെ വാക്കുകളിലൂടെ...

സിഎംഐ സഭാ സ്ഥാപനത്തിന്റെ 193-ാം വാര്‍ഷികാഘോഷം 11-ന്
മാന്നാനം: സിഎംഐ സഭാ സ്ഥാപനത്തിന്റെ 193-ാം വാര്‍ഷികാ ഘോഷം മെയ് 11-ന് മാന്നാനത്ത് നടക്കും. നാളെ രാവിലെ 11ന് മാന്നാനം ആശ്രമ ദേവാലയത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധബലിയര്‍പ്പിക്കും.
ഉച്ചകഴിഞ്ഞ് രണ്ടിന് കെ. ഇ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ ചലച്ചിത്രതാരം സിജോയ് വര്‍ഗീസ് പങ്കെടുക്കും.
1831 മെയ് 11-നാണ് മൗറേലിയൂസ് മെത്രാന്റെയും പാലയ്ക്കലച്ചന്റെയും ചാവറയച്ചന്റെയും കണിയാന്തറ യാക്കോബ് സഹോദരന്റെയും മറ്റു വൈദികരുടെയും അല്മായരുടെയും സാന്നിധ്യത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിലുള്ള ആശ്രമത്തിന് പോരുക്കര തോമാ മല്പാന്‍ ശിലാസ്ഥാപനം നടത്തിയത്.
ചാവറയച്ചന്‍ സഹസന്യാസികളോടു ചേര്‍ന്ന് സഭയെ പരിപാലിച്ചു വളര്‍ത്തി. സെമിനാരികള്‍, ആശ്രമങ്ങള്‍, ക ന്യാസ്ത്രീമഠങ്ങള്‍, വിവിധ ഭക്തകൃത്യങ്ങള്‍, ആരാധനാക്രമം, ഇടവകധ്യാനം. ഞായറാഴ്ച പ്രസംഗങ്ങള്‍ എന്നിവയിലൂടെ സഭ ആത്മീയ വളര്‍ച്ച നേടി. അറിവിന്റെയും അക്ഷരത്തിന്റെയും വഴിയിലൂടെ കേരളനവോത്ഥാനത്തിന് തുടക്കംകുറിച്ചു.
മിഷന്‍ പ്രവര്‍ത്തനം, വിദ്യാഭ്യാസപ്രവര്‍ത്തനം, അജപാലന പ്രവര്‍ത്തനം, ആതുരസേവനം എന്നീ ലക്ഷ്യങ്ങള്‍ക്കുവേണ്ടി സ്ഥാപിതമായ സിഎംഐ സഭ നിലവില്‍ 36 രാജ്യങ്ങളില്‍ ശുശ്രൂഷ ചെയ്തുവരുന്നു. രണ്ടായിരത്തോളം സന്യാസ വൈദികരുള്ള സഭയ്ക്ക് 15 പ്രവിശ്യകളും രണ്ട് റീജണും ആറ് ഉപറീജണുകളും രണ്ടു ഡെലഗേഷനുകളുമുണ്ട്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?