Follow Us On

05

December

2024

Thursday

റീഹയുടെ വിവാഹം അസാധുവാണെന്ന് പാക്ക് കോടതി; ഇത് ക്രൈസ്തവ കുടുംബങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്ന വിധി

റീഹയുടെ വിവാഹം അസാധുവാണെന്ന് പാക്ക് കോടതി; ഇത് ക്രൈസ്തവ കുടുംബങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്ന വിധി

ക്രൈസ്തവ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഇസ്ലാം മതത്തിലേക്ക് നിര്‍ബന്ധിത പരിവര്‍ത്തനം നടത്തി വിവാഹം നടത്തിയ കേസില്‍ വിവാഹം അസാധുവാണെന്ന് സുപ്രധാന വിധിയുമായി പാക്ക് കോടതി. 2019-ല്‍ 17 വയസ് പ്രായമുള്ള റീഹാ സലീമിനെ അയല്‍വാസി തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത വിവാഹം നടത്തിയ കേസിലാണ് പാക്കിസ്ഥാനിലെ ക്രൈസ്തവകുടുംബങ്ങള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന സുപ്രധാന വിധി പാക്ക് കുടുംബ കോടതി പുറപ്പെടുവിച്ചത്.

റീഹാ സലീമിനെ തട്ടിക്കൊണ്ടുപോയ അയല്‍വാസിയില്‍ നിന്ന് രക്ഷപെടുവാനായി ദീര്‍ഘകാലമായി കുടുംബം ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് ഈ കേസില്‍ നിയമസഹായം ലഭ്യമാക്കിയ ക്രൈസ്തവ സന്നദ്ധ സംഘടനയായ എഡിഎഫ് ഇന്റര്‍നാഷണല്‍ വ്യക്തമാക്കി. ഈ പ്രശ്‌നത്തെ തുടര്‍ന്ന് പഠനം മുടങ്ങിയ റീഹക്ക് പഠനം പുനരാരംഭിക്കാനാവുമെന്ന പ്രതീക്ഷയും എഡിഎഫ് പങ്കുവച്ചു. ഇസ്ലാം മതത്തിലേക്ക് നിര്‍ബന്ധിച്ച് മതം മാറ്റിയതാണെന്ന വാദവും അംഗീകരിച്ച കോടതി സമാനമായ നിരവധി കേസുകളില്‍ ഇരയായ പെണ്‍കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വലിയ പ്രതീക്ഷ നല്‍കുന്നു.

ലോകത്ത് ഒരു പെണ്‍കുട്ടിയും ഇത്തരത്തിലുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും വിവാഹത്തിനും ഇരയാകേണ്ടി വരരുതെന്ന് എഡി എഫ് ഇന്റര്‍നാഷണല്‍ ഏഷ്യ അഡ്വക്കസി ഡൈയറക്ടര്‍ തെഹ്‌മിനാ അറോറ പറഞ്ഞു. സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന പാക്കിസ്ഥാനിലെ ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ക്ക് ഈ വിധി വലിയ ആശ്വാസമാണെന്നും അറോറ കൂട്ടിച്ചേര്‍ത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?