Follow Us On

22

April

2025

Tuesday

പിഒസിയില്‍ വാരാന്ത്യ മനഃശാസ്ത്ര കോഴ്സ്

പിഒസിയില്‍ വാരാന്ത്യ മനഃശാസ്ത്ര കോഴ്സ്
കൊച്ചി: കേരള കത്തോലിക്കസഭയുടെ ആസ്ഥാന കാര്യാ ലയമായ  പാലാരിവട്ടം പിഒസിയില്‍ പാസ്റ്ററല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ വാരാന്ത്യ മനഃശാസ്ത്ര കോഴ്സ് ആരംഭിക്കുന്നു. വ്യക്തിത്വവികാസവും മാനസികാരോഗ്യവും നേടാനും നല്കാനും സഹായകമായ വിധത്തിലാണ് കോഴ്‌സ് ക്രമീകരിച്ചിരിക്കുന്നത്.
മാനസികപ്രശ്നങ്ങള്‍ വര്‍ധിക്കുന്ന ഇക്കാലത്ത് സ്വയം മനസിലാക്കാനും മറ്റുളളവരെ സഹായിക്കാനും ഉതകുന്ന പരിശീലനമാണ് കോഴ്‌സില്‍ നല്‍കുന്നത്. വ്യക്തിത്വവികസനം,  ക്രിമിനല്‍-സൈക്കോളജി, സൈബര്‍ ക്രൈം, കൗണ്‍സിലിംഗ്, മാനസിക പിരിമുറുക്കം, സൈക്കോ-തെറാപ്പി, മനഃശാസ്ത്രത്തിന് ആമുഖം, യോഗ തുടങ്ങിയ വിഷയങ്ങളില്‍ പ്രശസ്ത മനഃശാസ്ത്രവിദഗ്ധര്‍ ക്ലാസുകള്‍ക്ക്  നേതൃത്വം നല്‍കും.
 ജാതിമതഭേദമില്ലാതെ, 20വയസു മുതല്‍ പ്രായമുളളവരും എസ്എസ്എല്‍സി വരെയെങ്കിലും പഠിച്ചിട്ടുളളവരുമായവര്‍ക്ക് പങ്കെടുക്കാവുന്ന ഈ കോഴ്‌സിന്റെ മാധ്യമം മലയാളമാണ്. കോഴ്സ് ഫീസ് 5000 രൂപ.
2024 ജൂണ്‍  മുതല്‍  2025 മാര്‍ച്ചുവരെയാണ് കോഴ്‌സ് കാലാവധി. എല്ലാ ശനിയാഴ്ച്ചകളിലും ഉച്ചകഴിഞ്ഞ് 2 മുതല്‍ 5വരെയാണ് ക്ലാസുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447441109, 9072822367
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?