തൃശൂര്‍: സഭയും സമുദായവും നേരിടുന്ന വെല്ലുവിളികളെ നേരിടാന്‍ കത്തോലിക്ക കോണ്‍ഗ്രസ് ശാക്തീകരിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ബിഷപ് മാര്‍ ടോണി നീലങ്കാവില്‍. സീറോ മലബാര്‍ സഭയുടെ സമുദായസംഘ ടനയായ കത്തോലിക്ക കോണ്‍ഗ്രസിന്റെ 106-ാം ജന്മദിനാ ഘോഷങ്ങള്‍ നടക്കുന്ന അരുവിത്തുറയിലേക്കുള്ള പതാക പ്രയാണം തൃശൂര്‍ ലൂര്‍ദ് കത്തീഡ്രല്‍ ദൈവാലയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിരൂപതാ പ്രസിഡന്റ് ജോഷി വടക്കന്‍, ഗ്ലോബല്‍ ട്രഷറര്‍ ജോബി കാക്കശേരി എന്നിവര്‍ക്ക് പതാക കൈമാറി കൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. അതിരൂപതാ ഡയറക്ടര്‍ ഫാ.വര്‍ഗീസ് കൂത്തൂര്‍, ഫാ. ഡേവീസ് പുലിക്കോട്ടില്‍, ജനറല്‍ സെക്രട്ടറി എന്‍.പി ജാക്‌സന്‍, റോണി അഗസ്‌റ്യന്‍, ഗ്ലോബല്‍ സെക്രട്ടറി ജേക്കബ് ചാക്കത്തറ തുടങ്ങിയവര്‍ പ്രസംഗിച്ചു.
തൃശൂരില്‍നിന്നുള്ള പതാകയും കുറവിലങ്ങാട്ടുനിന്ന് നിധീരിക്കല്‍ മാണിക്കത്തനാരുടെ ഛായാചിത്രവും രാമപുരത്തെ പാറേമാക്കല്‍ ഗോവര്‍ണദോറുടെ കബറിടത്തില്‍നിന്നുള്ള ദീപശിഖാ പ്രയാണവും അരുവിത്തുറയില്‍ എത്തുന്നതോടെ ജന്മദിന സമ്മേളനത്തിന് തുടക്കംകുറിക്കും.
മെയ് 12 ഞായറാഴ്ച പതിനായിരങ്ങള്‍ പങ്കെടുക്കുന്ന റാലിയും പൊതുസമ്മേളനവും നടക്കും. അരുവിത്തുറ ദൈവാലയാങ്കണത്തില്‍ ചേരുന്ന സമ്മേളനം ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് ബിജു പറയന്നിലം അധ്യക്ഷത വഹിക്കും. ബിഷപ് ലെഗേറ്റ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യപ്രഭാഷണം നടത്തും. ബിഷപ്പുമാരായ മാര്‍ ജോസ് പുളിക്കല്‍, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, മാര്‍ തോമസ് തറയില്‍ എന്നിവര്‍ സന്ദേശം നല്‍കും.
ഡയറക്ടര്‍ റവ.ഡോ. ഫിലിപ്പ് കവിയില്‍, പാലാ രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, അരുവിത്തുറ ഫൊറോന വികാരി ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍, ജോണ്‍ കച്ചിറമറ്റം, പാലാ രൂപത പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരി, സെക്രട്ടറി ജോസ് വട്ടുകുളം, ഡോ. ജോബി കാക്കശേരി, ടെസി ബിജു എന്നിവര്‍ പ്രസംഗിക്കും.
Leave a Comment
Your email address will not be published. Required fields are marked with *