Follow Us On

10

November

2025

Monday

ഡോ. ആന്റണി വാലുങ്കല്‍ വരാപ്പുഴ അതിരൂപത സഹായമെത്രാന്‍

ഡോ. ആന്റണി വാലുങ്കല്‍ വരാപ്പുഴ അതിരൂപത സഹായമെത്രാന്‍
കൊച്ചി: വരാപ്പുഴ അതിരൂപത സഹായമെത്രാനായി റവ. ഡോ. ആന്റണി വാലുങ്കലിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഇതു സംബന്ധിച്ച പ്രഖ്യാപനം വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഇന്ന്  ഉച്ചകഴിഞ്ഞ് 3.30 ന് ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ നടത്തി. തല്‍സമയം വത്തിക്കാനിലും പ്രഖ്യാപനം നടന്നു. മുന്‍ ആര്‍ച്ചുബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍, ബിഷപ്പുമാരായ ഡോ. ജോസഫ് കരിയില്‍, ഡോ. അലക്‌സ് വടക്കുംതല, ഡോ. ജോസഫ് കാരിക്കശേരി, മോണ്‍സിഞ്ഞോര്‍മാര്‍, വൈദികര്‍, സിസ്റ്റേഴ്‌സ്, അല്മായര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. മെത്രാഭിഷേകം ജൂണ്‍ 30 ന് വല്ലാര്‍പാടം ബസിലിക്ക അങ്കണത്തില്‍ നടക്കും.
പരേതരായ മൈക്കിളിന്റെയും ഫിലോമിനയുടെയും മകനായി 1969 ജൂലായ് 26 ന് എരൂര്‍ സെന്റ് ജോര്‍ജ്ജ് ഇടവകയില്‍ ഡോ. ആന്റണി വാലുങ്കല്‍ജനിച്ചു. 1984 ജൂണ്‍ 17 ന് സെമിനാരിയില്‍ ചേര്‍ന്നു. 1994 ഏപ്രില്‍ 11 ന് കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍ പിതാവില്‍ നിന്നും തിരുപ്പട്ടം സ്വീകരിച്ചു. പൊറ്റക്കുഴി, വാടേല്‍ എന്നീ ഇടവകകളില്‍ സഹവികാരിയായി സേവനം ചെയ്തു. തുടര്‍ന്ന് ഏഴു വര്‍ഷക്കാലം മൈനര്‍ സെമിനാരി വൈസ് റെക്ടര്‍, വിയാനി ഹോം സെമിനാരി ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനം ചെയ്തു.
തുടര്‍ന്ന് ജോണ്‍ പോള്‍ ഭവന്‍ സെമിനാരി ഡയറക്ടര്‍ ആയി നിയമിതനായി. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പിരിച്വാലിറ്റിയില്‍ നിന്നും ആധ്യാത്മിക ദൈവശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും പിന്നീട് സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഡോക്ടറേറ്റും നേടിയ അദ്ദേഹം ആലുവ കാര്‍മ്മല്‍ഗിരി സെമിനാരിയില്‍ സ്പിരിച്ച്വല്‍ ഡയറക്ടറും പ്രഫസറുമായി നിയമിതനായി.
 ഇക്കാലയളവില്‍ ചൊവ്വര, പാറപ്പുറം ദൈവാലയങ്ങളുടെ അജപാലന ശുശ്രൂഷയും നിര്‍വഹിച്ചു. ഇപ്പോള്‍ വല്ലാര്‍പാടം ബസിലിക്ക റെക്ടറായി സേവനം ചെയ്തു വരുന്നു. രൂപീകരണത്തിലെ മിസ്റ്റിക്കല്‍ വശങ്ങള്‍, മിഷനറിമാരുടെ ആത്മീയ സംഭാവനകള്‍, മിഷനറിമാരുടെ വിശുദ്ധരോടുള്ള വണക്കവും മരിയ ഭക്തിയും തുടങ്ങിയ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?