അരുവിത്തുറ: കത്തോലിക്ക കോണ്‍ഗ്രസ് സഭയുടെയും സമുദായത്തിന്റെയും കരുത്താണെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കത്തോലിക്ക കോണ്‍ഗ്രസിന്റെ (എകെസിസി) 106-ാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി അരുവിത്തുറയില്‍ നടന്ന മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാരമ്പര്യം നഷ്ടപ്പെട്ടാല്‍ ആമകളെ പോലെ ഉള്ളിലേക്ക് വലിയുകയും വളയുകയും ചെയ്യുമെന്നും അമിതമായ ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങേണ്ടതില്ലെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു.
സഭ പ്രതിസന്ധി നേരിട്ട ഘട്ടങ്ങളിലെല്ലാം എകെസിസി മുന്‍രംഗത്ത് ഇറങ്ങി പ്രവര്‍ത്തിച്ചിട്ടുണ്ട്. സമുദായങ്ങള്‍ ഒറ്റപ്പെട്ടല്ല നില്‍ക്കേണ്ടത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൃഷിക്കാര്‍ക്കും പ്രത്യേക കര്‍മ പദ്ധതികള്‍ രൂപീകരിക്കണം. കുടിയേറ്റം ഒരിക്കലും കയ്യേറ്റമല്ല. ജനസംഖ്യയിലെ കുറവ് നമ്മുടെ സമുദായത്തിന്റെ ബലഹീനതയാണ്. സമുദായബോധം സഭയുടെ അവിഭക്ത ഘടകമാണെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു.
കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. ബിഷപ്പുമാരായ മാര്‍ ജോസ് പുളിക്കല്‍, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, മാര്‍ തോമസ് തറയില്‍ എന്നിവര്‍ സന്ദേശം നല്‍കി.
ഡയറക്ടര്‍ റവ.ഡോ. ഫിലിപ്പ് കവിയില്‍, പാലാ രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, അരുവിത്തുറ ഫൊറോന വികാരി ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, സഭാതാരം ജോണ്‍ കച്ചിറമറ്റം, ജോസ് വട്ടുകുളം, ഡോ. ജോബി കാക്കശേരി, ടെസി ബിജു എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *