Follow Us On

18

October

2024

Friday

ദൗത്യ ബോധമുള്ള നേതൃത്വം കൂട്ടായ്മയെ ശക്തിപ്പെടുത്തും: മാര്‍ ജോസ് പുളിക്കല്‍

ദൗത്യ ബോധമുള്ള നേതൃത്വം കൂട്ടായ്മയെ ശക്തിപ്പെടുത്തും: മാര്‍ ജോസ്  പുളിക്കല്‍
എരുമേലി: ദൗത്യ ബോധമുള്ള നേതൃത്വം കൂട്ടായ്മയെ ബലപ്പെടുത്തുന്ന കണ്ണിയാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കാഞ്ഞിരപ്പള്ളി രൂപതാദിനത്തോടനുബന്ധിച്ച് എരുമേലി അസംപ്ഷന്‍ ഫൊറോന ഹാളില്‍ നടത്തിയ നേതൃസംഗമത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ദൈവമാണ് ഉത്തരവാദിത്വങ്ങള്‍ ഏല്പിച്ചിരിക്കുന്നതെന്ന ബോധ്യം നമ്മുടെ ദൗത്യം ഉത്തരവാദി ത്വത്തോടെ നിര്‍വഹിക്കുന്നതിന് ശക്തിപ്പെടുത്തുമെന്നും മാര്‍ പുളിക്കല്‍ പറഞ്ഞു.
കോട്ടയം പൗരസ്ത്യ വിദ്യാപീഠം കാനന്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ റവ.ഡോ. ജോസഫ് കടുപ്പില്‍, ഇടുക്കി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഷാജി വൈക്കത്തുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ ഇടവകകളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തിന് ഫാ. വര്‍ഗീസ് പുതുപ്പറമ്പില്‍, ഫാ. എബ്രാഹം തൊമ്മിക്കാട്ടില്‍, രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ജൂബി മാത്യു, ഫാ. ജിമ്മി കളത്തില്‍, ഫാ. ആന്റണി കോട്ടൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?