Follow Us On

01

April

2025

Tuesday

പ്രളയക്കെടുതിയെ അതിജീവിക്കുവാന്‍ ബ്രസീലിന് പാപ്പയുടെ കൈത്താങ്ങ്

പ്രളയക്കെടുതിയെ അതിജീവിക്കുവാന്‍ ബ്രസീലിന് പാപ്പയുടെ കൈത്താങ്ങ്

ഏപ്രില്‍ മാസം അവസാനം ആരംഭിച്ച പ്രളയത്തില്‍ 150 ഓളമാളുകള്‍ മരണമടകയും ആറ് ലക്ഷത്തിലധികമാളുകള്‍ ഭവനങ്ങളില്‍ നിന്ന് മാറേണ്ടിവരുകയും ചെയ്ത സാഹചര്യത്തില്‍ ബ്രസീലിന് കൈത്താങ്ങുമായി ഫ്രാന്‍സിസ് മാര്‍പാപ്പ.

വത്തിക്കാന്റെ ദാനധര്‍മപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അപ്പസ്‌തോലിക്ക് അല്‍മോണര്‍ വഴിയായി ഒരു ലക്ഷം യൂറോ പാപ്പ കൈമാറിയതായി ബ്രസീലിയന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ് ആര്‍ച്ചുബിഷപ് ജെയിം സ്‌പെംഗ്ലര്‍ വ്യക്തമാക്കി. പ്രളയബാധിത പ്രദേശങ്ങളിലേക്ക് തുക കൈമാറുമെന്നും ആര്‍ച്ചുബിഷപ് പറഞ്ഞു.

നേരത്തെ ഉയിര്‍പ്പുകാല ത്രിസന്ധ്യജപ പ്രാര്‍ത്ഥനയക്ക് ശേഷം തെക്കന്‍ ബ്രസീലിലെ പ്രളയത്തില്‍ മരണമടഞ്ഞവര്‍ക്കുവേണ്ടിയും അവരുടെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടിയും ഭവനങ്ങള്‍ ഉപേക്ഷിച്ചു പോകേണ്ടി വന്നവര്‍ക്ക് വേണ്ടിയും പാപ്പ പ്രാര്‍ത്ഥിച്ചു. മഴ തുടര്‍ന്നുകൊണ്ടിരിക്കുന്ന റിയോ ഗ്രാന്റെ ഡൊ സുള്‍ സംസ്ഥാനത്തെ ആര്‍ച്ചുബിഷപ്പും ബ്രസീലിയന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റുമായ ആര്‍ച്ചുബിഷപ് ജെയിം സ്‌പെംഗ്ലേറിന് ഫോണില്‍ വിളിച്ചും പാപ്പ ഐകദാര്‍ഢ്യം പ്രകടിപ്പിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?