Follow Us On

10

January

2025

Friday

കൂട്ടായ്മയുടെ ആഘോഷമായി കാഞ്ഞിരപ്പള്ളി രൂപതാദിനം

കൂട്ടായ്മയുടെ ആഘോഷമായി കാഞ്ഞിരപ്പള്ളി രൂപതാദിനം
കാഞ്ഞിരപ്പള്ളി: എരുമേലി ഫൊറോന ദൈവാലയാ ങ്കണത്തില്‍ നടന്ന കാഞ്ഞിരപ്പള്ളി രൂപതയുടെ നാല്‍പത്തിയേഴാം രൂപതാ ദിനം കൂട്ടായ്മയുടെ ആഘോഷമായി. രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ  അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിനിധി സമ്മേളനത്തില്‍ ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി രൂപതയുടെ മുന്‍ മേലധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ സന്ദേശം നല്‍കി.
കൂട്ടായ്മയുടെ സാക്ഷ്യം നല്‍കുവാന്‍ വിളിക്കപ്പെട്ടവരെന്ന നിലയില്‍ ദൈവാരാധനയില്‍ ഒന്നു ചേരുന്ന സമൂഹം ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമായി വര്‍ത്തിക്കുമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ആമുഖ സന്ദേശത്തില്‍ പറഞ്ഞു. ആഴമുള്ള വിശ്വാസത്തില്‍ നിന്നാണ് യഥാര്‍ത്ഥ സാക്ഷ്യ ജീവിതം പിറക്കുന്നതെന്നും കാഞ്ഞിരപ്പള്ളി രൂപത മുന്നോട്ട് നീങ്ങുന്ന വീഥികള്‍ എല്ലാവര്‍ക്കും മാതൃകയാണെന്നും ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ മുഖ്യ പ്രഭാഷണമധ്യേ പറഞ്ഞു. പൊതു സമൂഹത്തില്‍ ക്രിയാത്മ ഇടപെടലുകള്‍ നടത്തുന്നതിന് സജീവമായ വിശ്വാസ ജീവിതത്തിലൂടെ സാധ്യമാകണമെന്ന് മാര്‍ മാത്യു അറയ്ക്കല്‍ ഓര്‍മിപ്പിച്ചു.
അടുത്ത രൂപതാദിനത്തില്‍ സമാപിക്കത്തക്ക വിധത്തില്‍ കാഞ്ഞിരപ്പള്ളി രൂപതയില്‍ യുവജന വര്‍ഷമായി മാര്‍ ജോസ് പുളിക്കല്‍ പ്രഖ്യാപിക്കുകയും അടുത്ത രൂപതാദിന വേദിയായ അണക്കര ഫൊറോനയ്ക്ക് ജൂബിലിതിരി കൈമാറുകയും ചെയ്തു.
മികച്ച സംരംഭകരായി തിരഞ്ഞടുക്കപ്പെട്ട വെബ് ആന്റ് ക്രാഫ്റ്റ്‌സ് ഐ.ടി കമ്പനി ഉടമ ജിലു ജോസഫ് മറ്റപ്പള്ളില്‍, റിഫോം ബില്‍ഡേഴ്‌സ് ഉടമ ജോസി ജോസഫ് തെക്കുപുറത്ത് എന്നിവര്‍ക്ക് രൂപതയുടെ ആദരവറിയിച്ച് വികാരി ജനറാള്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ സംസാരിച്ചു. വിവിധ തലങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ചവര്‍ക്ക് രൂപത വികാരി ജനറല്‍ ഫാ. കുര്യന്‍ താമരശേരി ആശംസകളര്‍പ്പിച്ചു. ഫേസ് ഓഫ് ദ ഫേസ് ലെസ് ചലച്ചിത്രം പൂര്‍ത്തീകരിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ബേബിച്ചന്‍ ഏര്‍ത്തയില്‍, സംസ്ഥാനത്തെ മികച്ച തഹസില്‍ദാര്‍ അവാര്‍ഡ് കരസ്ഥമാക്കിയ ബെന്നി മാത്യു വട്ടയ്ക്കാട്ട്, മൈക്രോ വാഷിംഗ് മെഷീന്‍ സാങ്കേതിക വിദ്യ കണ്ടുപിടിച്ച സെബിന്‍ സജി കരോട്ട്പുതിയാത്ത് എന്നി വരെയാണ് പ്രത്യേകമായി ആദരിച്ചത്.
രൂപതാ വികാരി ജനറല്‍  ഫാ. ജോസഫ് വെള്ളമറ്റം  സ്വാഗതം ആശംസിച്ച പ്രതിനിധി സമ്മേളനത്തില്‍ തിരുഹൃദയ സന്യാസിനി സമൂഹം പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ മേരി ഫിലിപ്പ്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ജൂബി മാത്യു എന്നിവര്‍ പ്രസംഗിച്ചു. ക്രമീകരണങ്ങള്‍ക്ക് ജനറല്‍ കണ്‍വീനര്‍ ഫാ. വര്‍ഗീസ് പുതുപ്പറമ്പിലിന്റെ നേതൃത്വത്തിലുള്ള നൂറ്റമ്പതംഗ വോളണ്ടിയര്‍ ടീം നേതൃത്വം നല്‍കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?