Follow Us On

14

June

2025

Saturday

വരള്‍ച്ചാ ദുരിതാശ്വാസം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് ഇന്‍ഫാം

വരള്‍ച്ചാ ദുരിതാശ്വാസം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് ഇന്‍ഫാം
കാഞ്ഞിരപ്പള്ളി: കൊടുംവരള്‍ച്ചമൂലം കാര്‍ഷിക മേഖലയിലുണ്ടായ കൃഷിനാശത്തില്‍ നട്ടംതിരിയുന്ന കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയ ന്തരമായി ഇടപെടണമെന്ന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍. കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല എക്സിക്യൂട്ടീവ് യോഗം ഉ്ദ്ഘാടനം ചെയ്തു പ്രസംഗി ക്കുകയായിരുന്നു അദ്ദേഹം.
ഹൈറേഞ്ചിലുണ്ടായ കനത്ത വരള്‍ച്ചയില്‍ ഏലം കര്‍ഷകരുടെ കൃഷി പാടേ നശിച്ച നിലയിലാണ്. മുമ്പെങ്ങും സംഭവിക്കാത്ത കൃഷി നാശമാണ് ഹൈറേഞ്ചില്‍ ഉണ്ടായിരിക്കുന്നത്.  സര്‍ക്കാര്‍ വരള്‍ച്ചാ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും അടിയന്തരമായി കര്‍ഷകര്‍ക്ക് സഹായമെത്തിക്കണമെന്നും അദ്ദേഹം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടാവശ്യപ്പെട്ടു.
കാര്‍ഷികമേഖലയിലെ ദുരിതങ്ങള്‍ വിവരിച്ചും പരിഹാരം ആവശ്യപ്പെട്ടുമുള്ള നിവേദനം സര്‍ക്കാരിനും ജനപ്രതിനി ധികള്‍ക്കും നല്‍കാന്‍ യോഗം തീരുമാനിച്ചു.
ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. ജിന്‍സ് കിഴക്കേല്‍, ഫാ. ആല്‍ബിന്‍ പുല്‍ത്തകിടിയേല്‍, ഫാ. റോബിന്‍ പട്രകാലായില്‍, സെക്രട്ടറി ഡോ. പി.വി. മാത്യു പ്ലാത്തറ, ട്രഷറര്‍ ജെയ്‌സണ്‍ ചെംബ്ലായില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?